For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

"ഇത് ഓസ്ട്രേലിയയാണ്, പെർത്താണ്" - ബിജിടിയിൽ ഇന്ത്യ നേരിടേണ്ടി വരിക തീയുണ്ടകളെന്ന് ക്യൂറേറ്റർ

02:59 PM Nov 12, 2024 IST | admin
UpdateAt: 02:59 PM Nov 12, 2024 IST
 ഇത് ഓസ്ട്രേലിയയാണ്  പെർത്താണ്    ബിജിടിയിൽ ഇന്ത്യ നേരിടേണ്ടി വരിക തീയുണ്ടകളെന്ന് ക്യൂറേറ്റർ

2016-17 ൽ ഓസ്‌ട്രേലിയ അവസാനമായി ട്രോഫി നേടിയതിനുശേഷം, ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ആധിപത്യം പുലർത്തിയത് ഇന്ത്യയാണ്. ശേഷം, ഓസ്‌ട്രേലിയയിൽ നടന്ന പരമ്പരയുടെ രണ്ട് പതിപ്പുകളും ഇന്ത്യ നേടി, സ്വന്തം നാട്ടിലും ഇന്ത്യ സ്വപ്നതുല്യമായി മികച്ച പ്രകടനം കാഴ്ചവച്ചു. നവംബർ 22 ന് പെർത്തിൽ ആദ്യ ടെസ്റ്റോടെ പരമ്പരക്ക് തുടക്കം കുറിക്കുമ്പോൾ , ബാറ്റർമാരേക്കാൾ ബൗളർമാരെ സഹായിക്കുന്ന പിച്ചുകളായിരിക്കും ഇന്ത്യയെ കാത്തിരിക്കുകയെന്ന് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നൽകുന്നു.

നിർണായക പരമ്പര 10 ദിവസത്തിൽ താഴെ മാത്രം അകലെയുള്ളപ്പോൾ, പെർത്തിലെ പിച്ച് വേഗതയും ബൗൺസും നിറഞ്ഞതായിരിക്കുമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ ക്രിക്കറ്റ് ഹെഡ് ക്യൂറേറ്റർ ഐസക്ക് മക്‌ഡൊണാൾഡ് പറയുന്നു. കഴിഞ്ഞ വർഷത്തെ രംഗങ്ങൾ പുനഃസൃഷ്ടിക്കുക എന്നതാണ് തീപിടിക്കുന്ന വേഗതയ്ക്ക് അനുയോജ്യമായ പിച്ചുകൾ നിർമ്മിക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് ഐസക്ക് കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ നിർജീവമായ പിച്ചിന് പെർത്ത് വിമർശിക്കപ്പെട്ടിരുന്നു, തുടർന്ന് പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ മത്സരത്തിനായി കൂടുതൽ ജീവനുള്ള പിച്ചുകളാണ് ഐസക്ക് തയ്യാറാക്കിയത് .

Advertisement

"ഇത് ഓസ്ട്രേലിയയാണ്, ഇത് പെർത്താണ്... ഞാൻ ശരിക്കും നല്ല വേഗതയ്ക്കും, നല്ല ബൗൺസിനും വേണ്ടിയാണ് പിച്ചൊരുക്കുന്നത്. പിച്ച് കഴിഞ്ഞ വർഷത്തേത് പോലെയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," ഐസക്ക് മക്‌ഡൊണാൾഡ് ESPNcricinfoയോട് പറഞ്ഞു.

രണ്ട് ബൗളിംഗ് യൂണിറ്റുകളും കഴിഞ്ഞ വർഷം വളരെ വേഗതയുള്ളവയായിരുന്നു: മക്‌ഡൊണാൾഡ്

ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റിനെക്കുറിച്ച് പറയുമ്പോൾ, ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് പോലും വേഗതയെ നേരിടാൻ പ്രയാസമായിരുന്നു. മാർനസ് ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ഉസ്മാൻ ഖവാജ എന്നിവർക്ക് ദ്രുതഗതിയിലുള്ള വേഗതയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്‌സിൽ പാകിസ്ഥാൻ 30.2 ഓവറിൽ വെറും 89 റൺസിന് പുറത്തായി. ലാബുഷെയ്ൻ പറഞ്ഞതനുസരിച്ച്, അദ്ദേഹം ബാറ്റ് ചെയ്തതിൽ വെച്ച് ഏറ്റവും കഠിനമായ പിച്ചുകളിൽ ഒന്നായിരുന്നു അത്.

Advertisement

"ആ സമയത്ത് പിച്ചിൽ പത്ത് മില്ലിമീറ്റർ പുല്ല് അവശേഷിച്ചിരുന്നു. ഇത് [10 മില്ലിമീറ്റർ] ഒരു നല്ല തുടക്കമാണ്. [കഴിഞ്ഞ വർഷം] ഞങ്ങൾക്കുണ്ടായിരുന്ന സാഹചര്യങ്ങളിൽ പത്ത് മില്ലിമീറ്റർ ആവശ്യത്തിലും അധികമായിരുന്നു. പിച്ചിലെ പുല്ല് വേഗത നൽകുന്നു. രണ്ട് ബൗളിംഗ് യൂണിറ്റുകളും കഴിഞ്ഞ വർഷം വളരെ വേഗതയുള്ളവയായിരുന്നു, ഈ വർഷവും അതുപോലെ തന്നെയാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ വർഷം നമ്മൾ കണ്ടതുപോലെ, നല്ല ബാറ്റർമാർക്ക് വേഗത്തിൽ റൺസ് നേടാനും കഴിയും"

മക്‌ഡൊണാൾഡ് കൂട്ടിച്ചേർത്തു.

Advertisement

Advertisement