For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇനി പാകിസ്ഥാന് കാല്‍ക്കുലേറ്റര്‍ വേണ്ട, സ്വന്തം നാട്ടില്‍ നാണംകെട്ട പതനം

11:46 AM Feb 25, 2025 IST | Fahad Abdul Khader
Updated At - 11:46 AM Feb 25, 2025 IST
ഇനി പാകിസ്ഥാന് കാല്‍ക്കുലേറ്റര്‍ വേണ്ട  സ്വന്തം നാട്ടില്‍ നാണംകെട്ട പതനം

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായ ആദ്യ ടീമായിരിക്കുകയാണ് ആതിഥേയരായ പാകിസ്താന്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചതോടെയാണ് പാകിസ്താന്റെ പുറത്താകല്‍ ഉറപ്പായത്.

ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും സെമിയിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. മാര്‍ച്ച് 12-ന് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തും.

Advertisement

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 236 റണ്‍സില്‍ ഒതുക്കിയ ന്യൂസീലന്‍ഡ് 47-ാം ഓവറില്‍ വിജയലക്ഷ്യം മറികടന്നു. രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയും മൈക്കല്‍ ബ്രേസ്വലിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ന്യൂസീലന്‍ഡിന് ജയമൊരുക്കിയത്.

നേരത്തെ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരത്തിലും പാകിസ്ഥാന്‍ തോറ്റിരുന്നു. തുടര്‍ന്ന് ഇന്ത്യക്കെതിരായ മത്സരത്തിലും പാകിസ്താന്‍ തോറ്റമ്പി. ഫെബ്രുവരി 23-ന് നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

Advertisement

സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത് പാകിസ്താന് കനത്ത തിരിച്ചടിയാണ്. ടൂര്‍ണമെന്റില്‍ ഇനി പാകിസ്താന്‍ കളിക്കുന്നത് ബംഗ്ലാദേശിനെതിരെ മാത്രമാണ്. ഈ മത്സരം മാര്‍ച്ച് 9-ന് നടക്കും.

Advertisement
Advertisement