അവിശ്വസനീയം, ടി20യില്‍ ഞെട്ടിക്കുന്ന റെക്കോര്‍ഡുമായി പാകിസ്ഥാന്‍
സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20യിലും കൂറ്റന്‍ ജയവുമായി പാകിസ്ഥാന്‍. 10 വിക്കറ്റിന് വമ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് അജയ്യമായ ലീഡ് നേടാന്‍ ഈ വിജയം അവരെ സഹായിച്ചു.
സൂഫിയാന്‍ മുക്കീമിന്റെ അതിശയിപ്പിക്കുന്ന ബൗളിംഗ് പ്രകടനത്തിന്റെ ഫലമായി സിംബാബ് വെയെ പാകിസ്ഥാന്‍ 57 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. മറുപടി ബാറ്റിംഗില്‍ വിജയലക്ഷ്യം വെറും 5.3 ഓവറില്‍ പാകിസ്ഥാന്‍ മറികടന്നും. ഇതോടെ ഒരു വലിയ ലോക റെക്കോര്‍ഡും അവര്‍ സ്വന്തമാക്കി.
രണ്ട് ഫുള്‍ മെമ്പര്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഒരു ടി20യില്‍ പവര്‍പ്ലേയില്‍ വിജയിക്കുന്ന ആദ്യ ടീമായി പാകിസ്ഥാന്‍ മാറി. രണ്ട് ടെസ്റ്റ് കളിക്കുന്ന ടീമുകള്‍ തമ്മില്‍ ഒരു ടി20 മത്സരത്തില്‍ ഏറ്റവും വലിയ വിജയത്തിനുള്ള റെക്കോര്‍ഡും സല്‍മാന്‍ അഗ നയിക്കുന്ന ടീം സ്വന്തമാക്കി. ഈ റെക്കോര്‍ഡ് മുമ്പ് ഓസ്ട്രേലിയയുടെ പേരിലായിരുന്നു.
ഒരു ഫുള്‍ മെമ്പര്‍ രാഷ്ട്ര ടീമിന്റെ ഏറ്റവും വേഗമേറിയ റണ്‍-ചേസ് റെക്കോര്‍ഡ് ഇംഗ്ലണ്ടിനാണ്. 2024 ടി20 ലോകകപ്പില്‍ ഒമാനെതിരെ (അസോസിയേറ്റ് രാഷ്ട്രം) 101 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് അവര്‍ ലക്ഷ്യം മറികടന്നത്. പാകിസ്ഥാനു പുറമെ ഒരു ടെസ്റ്റ് കളിക്കുന്ന ടീം നേടിയ മറ്റൊരു വേഗമേറിയ റണ്‍-ചേസ് 2014 ടി20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്സിനെതിരെ ശ്രീലങ്കയാണ് (90 പന്തുകള്‍ ബാക്കി).
സിംബാബ്വെ നേടിയ 57 റണ്‍സ് ടി20യിലെ അവരുടെ ഏറ്റവും കുറഞ്ഞ സ്‌കോറും ഒരു ഫുള്‍ മെമ്പര്‍ രാഷ്ട്രത്തിന്റെ നാലാമത്തെ മോശം സ്‌കോറുമാണ്.