ഒരു റണ്ണൗട്ടിനിരയായി, ബവുമയെ നിര്‍ത്തി 'അപമാനിച്ച്' പാക് താരങ്ങള്‍, വിവാദം
ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തിനിടെ പാക്കിസ്ഥാന്‍ താരങ്ങള്‍ നടത്തിയ ആഘോഷം വിവാദമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ റണ്ണൗട്ടിന് ശേഷമായിരുന്നു താരങ്ങളുടെ അതിരുവിട്ടും എന്ന് ആക്ഷേപിക്കപ്പെടുന്ന ആഘോഷ പ്രകടനം നടന്നത്.
ബാവുമയുടെ വിക്കറ്റ് വീണപ്പോള്‍ പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ ഗുലാമും സൗദ് ഷക്കീലും അതിരുവിട്ട രീതിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു എന്നാണ് ആരോപണം. ബാവുമയുടെ മുന്നില്‍വെച്ച് ആക്രോശിച്ചും ചാടിവീണുമായിരുന്നു ഇവരുടെ ആഘോഷം. ഇത് കണ്ടുനിന്നവരെ പോലും അമ്പരപ്പിച്ചു.
സംഭവം വിവാദമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. പാക്കിസ്ഥാന്‍ താരങ്ങളുടെ പെരുമാറ്റം ശരിയായില്ലെന്നും കൂടുതല്‍ മാന്യത പുലര്‍ത്തണമായിരുന്നു എന്നും പലരും അഭിപ്രായപ്പെട്ടു. കളിക്കളത്തില്‍ ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
അതേസമയം, മത്സരം പാക്കിസ്ഥാന്‍ വിജയിച്ചു. സല്‍മാന്‍ അലി ആഘയുടെയും മുഹമ്മദ് റിസ്വാന്റെയും തകര്‍പ്പന്‍ സെഞ്ചുറികളാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ആറ് വിക്കറ്റിനാണ് പാകിസ്ഥാന്റെ വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.