For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

മുള്‍ത്താന്‍ ദുരന്തം, പാക് സൂപ്പര്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

06:32 AM Oct 12, 2024 IST | admin
UpdateAt: 06:32 AM Oct 12, 2024 IST
മുള്‍ത്താന്‍ ദുരന്തം  പാക് സൂപ്പര്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിടെ അമിതമായി പന്തെറിയേണ്ടി വന്ന പാകിസ്ഥാന്‍ ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം ദിവസം 34 ഓവറുകള്‍ എറിഞ്ഞ അദ്ദേഹത്തിന് ഉയര്‍ന്ന പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലാം ദിവസം ഫീല്‍ഡില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല.

ഇഎസ്പിഎന്‍ക്രിക്കിന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ഇതോടെ രണ്ടാം ഇ്ന്നിംഗ്‌സില്‍ അബ്‌റാര്‍ ബാറ്റ് ചെയ്യാനും ഇറങ്ങിയിരുന്നില്ല.

Advertisement

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, 35 ഓവറില്‍ 174 റണ്‍സ് വഴങ്ങി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചിരുന്നു. എന്നാല്‍ പച്ചപ്പട ഫസ്റ്റ് ഇന്നിംഗ്‌സില്‍ 556 റണ്‍സ് നേടിയ ശേഷം ഇംഗ്ലണ്ട് 823/7 ഡിക്ലയര്‍ ചെയ്തു.

രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ ബാറ്റിംഗ് തകര്‍ച്ച കൂടി നേരിട്ടതോടെ ഇന്നിംഗ്‌സിനും 47 റണ്‍സിനുമാണ് ഇംഗ്ലണ്ട് ജയിച്ച് കയറിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റും മുള്‍ത്താനിലാണ് നടക്കുന്നത്.

Advertisement

Advertisement