സൂപ്പര്‍ താരത്തെ തിരിച്ച് വിളിച്ചു, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം ഇമാം ഉള്‍ ഹഖ് ടീമില്‍ തിരിച്ചെത്തി എന്നതാണ് ശ്രദ്ധേയമായ കാര്യ. സൈം അയ്യൂബിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇമാമിനെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. 2023-24 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ഇമാം അവസാനമായി പാകിസ്ഥാനായി കളിച്ചത്.
അബ്ദുള്ള ഷഫീഖിനെ ഒഴിവാക്കിയാണ് ഇമാമിന് ടീമില്‍ ഇടം ലഭിച്ചത്. ഓസ്ട്രേലിയ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ ഫോം നഷ്ടപ്പെട്ടതാണ് ഷഫീഖിന് തിരിച്ചടിയായത്.
നൊമാന്‍ അലി, സജിദ് ഖാന്‍ എന്നീ സ്പിന്നര്‍മാരെയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാകിസ്ഥാന് വിജയം നേടിക്കൊടുത്ത ശേഷം ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സ്പിന്‍ പിച്ചുകള്‍ ഒരുക്കുമെന്ന സൂചനയാണ് അബ്രാര്‍ അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വഴി ലഭിക്കുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്.
ജനുവരി 17 ന് മുള്‍ട്ടാനില്‍ വെച്ചാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. നസീം ഷാ, മുഹമ്മദ് അബ്ബാസ്, മിര്‍ ഹംസ, ആമിര്‍ ജമാല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹഖ്, കമ്രാന്‍ ഗുലാം, മുഹമ്മദ് ഹുറൈറ, റോഹൈല്‍ നസീര്‍, നൊമാന്‍ അലി, സജിദ് ഖാന്‍, അബ്രാര്‍ അഹമ്മദ്, സല്‍മാന്‍ അലി അഗ, മുഹമ്മദ് അലി, ഖുറാന്‍ ഷഹ്സാദ്, കാഷിഫ് അലി.