കളിക്കാന്‍ താരങ്ങളില്ല, പാക് സൂപ്പര്‍ ലീഗില്‍ അസാദാരണ പ്രതിസന്ധി
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പുതിയൊരു തലവേദനയായിരിക്കുകയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍). 2025-ല്‍ ചാംപ്യന്‍സ് ലീഗും തൊട്ടുപിന്നാലെ ഐപിഎല്ലും നടക്കുന്നതിനാല്‍ വലിയ താരങ്ങളുടെ സാന്നിധ്യമില്ലാതെ പിഎസ്എല്‍ നടത്തേണ്ടി വരുമെന്ന ആശങ്കയിലാണ് പാകിസ്ഥാന്‍.
സാധാരണയായി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പിഎസ്എല്‍ നടക്കുന്നത്. ഐപിഎല്ലിന് തൊട്ടുമുമ്പ് നടക്കുന്നതിനാല്‍ ഇതുവരെ വിദേശ താരങ്ങളുടെ ലഭ്യത പിഎസ്എല്ലിന് ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ 2025 ഫെബ്രുവരി-മാര്‍ച്ചില്‍ ചാംപ്യന്‍സ് ലീഗ് നടക്കുന്നതിനാല്‍ പിഎസ്എല്ലിന്റെ സമയക്രമം താളം തെറ്റും.
മാര്‍ച്ചില്‍ പിഎസ്എല്‍ നടത്തിയാല്‍ ഐപിഎല്ലുമായി തിയതി കൂട്ടിമുട്ടും. മാര്‍ച്ച് 14-നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇതോടെ പ്രമുഖ വിദേശ താരങ്ങളെ പിഎസ്എല്ലില്‍ കളിപ്പിക്കാന്‍ പാകിസ്ഥാന് ബുദ്ധിമുട്ടായിരിക്കും. ഈ തിയതി പ്രശ്‌നം പാക് ലീഗ് ഫ്രാഞ്ചൈസികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഐപിഎല്‍ ലേലത്തില്‍ വിറ്റുപോകാത്ത താരങ്ങളെ മാത്രമേ ഇനി പിഎസ്എല്ലില്‍ കളിപ്പിക്കാന്‍ പാകിസ്ഥാന് സാധിക്കൂ. ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസണ്‍, അദില്‍ റാഷിദ്, അലക്സ് കാരി, കേശവ് മഹാരാജ്, ഷായ് ഹോപ്പ്, ഡൊനോവന്‍ ഫെരേര, ഡാരില്‍ മിച്ചല്‍, ജോണി ബെയര്‍സ്റ്റോ, അകേല്‍ ഹൊസൈന്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ വിറ്റുപോകാത്തവരായുണ്ട്. ഇവരെ ഉള്‍കൊള്ളിച്ച് ലേലം നടത്താന്‍ ഒരുങ്ങുകയാണ് പിസിബി. ബിസിസിഐയുടെ ചുവട് പിടിച്ച് ഇത്തവണ പിസിഎല്‍ ലേലം വിദേശത്ത് നടത്താനും പദ്ധതിയിുണ്ട്.
ലണ്ടനിലോ ദുബായിലോ ലേലം നടത്തി ലീഗിന്റെ പ്രൊഫൈല്‍ ഉയര്‍ത്താനാണ് പദ്ധതി. ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിങ്സ്, ലാഹോര്‍ ഖലന്ദര്‍സ് തുടങ്ങിയ ആറ് ഫ്രാഞ്ചൈസികളാണ് പിഎസ്എല്ലില്‍ മത്സരിക്കുന്നത്.