പാകിസ്ഥാന് ഒരു ഹീറോ ജനിച്ചു, പക്ഷെ ആദ്യ ദിനം ബാറ്റിംഗ് തകര്‍ച്ച
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച നേരിടുന്നുു. ടോസ് നേടി ആദ്യം ചെയ്ത പാകിസ്ഥാന്‍ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് എന്ന നിലയിലാണ്.
അരങ്ങേറ്റ മത്സരം കളിക്കുന്ന യുവതാരം കമ്രാന്‍ ഗുലാമിന്റെ സെഞ്ച്വറിയും സയീം അയ്യൂബിന്റെ അര്‍ദ്ധസെഞ്ച്വറിയുമാണ് പാകിസ്ഥാനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ബാബര്‍ അസമിന് പകരക്കാരനായാണ് കമ്രാന്‍ ഗലാം പാക് ടീമിലെത്തിയത്.
പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോയെയാണ് തുടങ്ങിയത്. ആദ്യം തന്നെ അബ്ദുള്ള ഷെഫീഖിനെയും ഷാന്‍ മസൂദിനെയും നഷ്ടമായി. ഇതോടെ 19 റണ്‍സില്‍ രണ്ട് വിക്കറ്റെന്ന നിലയിലേക്ക് വീണ പാകിസ്ഥാനെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സയീം അയ്യൂബും കമ്രാന്‍ ഗുലാമും രക്ഷപ്പെടുത്തി. 149 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും യഥാക്രമം 77 ഉം 118 ഉം റണ്‍സ് നേടി പുറത്തായി. 224 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 118 റണ്‍സാണ് ഗുലാം നേടിയത്.
കളി നിര്‍ത്തുമ്പോള്‍ മുഹമ്മദ് റിസ്വാന്‍ (37), സല്‍മാന്‍ അലി ആഗ (5) എന്നിവര്‍ ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് രണ്ട് വിക്കറ്റും മാത്യൂ പോട്ട്‌സ്, ബ്രൈഡന്‍ കാര്‍സ്, ഷുഹൈബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.