Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ആരും ചെയ്യാത്ത ബ്ലന്‍ഡറുകള്‍, ടീം മാറ്റത്തിനെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരങ്ങള്‍

12:06 PM Oct 24, 2024 IST | admin
UpdateAt: 12:06 PM Oct 24, 2024 IST
Advertisement

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ കളിച്ച കെഎല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും പുറത്തായപ്പോള്‍ പകരം ആകാശ് ദീപും ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍് സുന്ദനറും ടീമിലെത്തി.

Advertisement

എന്നാല്‍ ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും അനില്‍ കുംബ്ലെയും. ഒരു തോല്‍വി കൊണ്ട് ടീം ലൈനപ്പ് പൊളിച്ചെഴുതിയതാണ് ഇവരെ പ്രകോപിപ്പിക്കുന്നത്.

താരങ്ങളുടെ വിമര്‍ശനങ്ങള്‍

ഗവാസ്‌കര്‍:

'ബെംഗളൂരു ടെസ്റ്റിലെ തോല്‍വി ഇന്ത്യയെ പേടിപ്പിച്ചെന്നും അതിനാലാണ് തിടുക്കത്തില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയത്. ഒരു ടെസ്റ്റ് തോറ്റതുകൊണ്ട് മാത്രം മൂന്ന് മാറ്റങ്ങള്‍ വരുത്തുന്നത് ശരിയല്ല. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിംഗ് ശക്തിപ്പെടുത്താനാണ് വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലെടുത്തതെന്ന് വ്യക്തം. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്മാരെ നേരിടാനാണ് സുന്ദറിനെ കളിപ്പിക്കുന്നതെങ്കില്‍ കുല്‍ദീപ് യാദവിനും മികച്ച റെക്കോര്‍ഡുണ്ടെന്ന കാര്യം മറക്കരുത്'

Advertisement

കുംബ്ലെ:

സുന്ദറിനെ ടീമിലെടുത്ത തീരുമാനം അത്ഭുതപ്പെടുത്തി. മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ കളിക്കാത്ത സുന്ദറിനെ കുല്‍ദീപിന് പകരം ടീമിലെടുത്തത് ശരിയായ നടപടിയല്ല. ടീമില്‍ ഇടം നേടാത്ത താരങ്ങളോട് കാരണം വ്യക്തമാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. കുല്‍ദീപ് ഈ പിച്ചില്‍ കളിക്കാന്‍ ആഗ്രഹിച്ചിരിക്കും. ടീമില്‍ ഇല്ലാത്തതില്‍ അവന്‍ നിരാശനായിരിക്കും. അക്സര്‍ പട്ടേല്‍ ടീമിലുള്ളപ്പോള്‍ സുന്ദറിനെ കളിപ്പിക്കുന്നത് അത്ഭുതകരമാണ്.

ഇന്ത്യന്‍ ടീം വരുത്തിയ മൂന്ന് മാറ്റങ്ങള്‍:

ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തി, കെ എല്‍ രാഹുല്‍ പുറത്ത്.
മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപ്.
കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍.

മുന്‍ താരങ്ങളുടെ വിമര്‍ശനം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നുറപ്പാണ്.

Advertisement
Next Article