For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അയ്യോ.. അതങ്ങനെയല്ല, ഹെഡിന്റെ 'അശ്ശീല' ആംഗ്യത്തില്‍ വിശദീകരണവുമായി ഓസീസ് ക്യാപ്റ്റന്‍

06:50 PM Dec 30, 2024 IST | Fahad Abdul Khader
UpdateAt: 06:50 PM Dec 30, 2024 IST
അയ്യോ   അതങ്ങനെയല്ല  ഹെഡിന്റെ  അശ്ശീല  ആംഗ്യത്തില്‍ വിശദീകരണവുമായി ഓസീസ് ക്യാപ്റ്റന്‍

റിഷഭ് പന്തിന്റെ വിക്കറ്റെടുത്ത ശേഷം ട്രാവിസ് ഹെഡ് കാണിച്ച ആംഗ്യം വിവാദമായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിശദീകരണവുമായി രംഗത്ത്. ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ലെന്നും അത് ടീമംഗങ്ങള്‍ക്കിടയിലെ ഒരു തമാശയാണെന്നുമാണ് കമ്മിന്‍സ് പറഞ്ഞത്.

മെല്‍ബണ്‍ ടെസ്റ്റില്‍ റിഷഭ് പന്തിനെ പുറത്താക്കിയ ശേഷം ഹെഡ് ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ട് ആംഗ്യം കാണിച്ചിരുന്നു. ഇത് അശ്ലീലമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Advertisement

എന്നാല്‍, 2022ല്‍ ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും ഹെഡ് സമാനമായ ആംഗ്യം കാണിച്ചിരുന്നുവെന്ന് ചാനല്‍-7 കമന്റേറ്റര്‍ ബ്രേ ഷാ പറഞ്ഞു. ഐസ് കട്ടയില്‍ അക്കങ്ങള്‍ എഴുതുന്നതുപോലെയാണ് താന്‍ വിക്കറ്റെടുത്തതെന്ന് അന്ന് ഹെഡ് അര്‍ത്ഥമാക്കിയെന്നാണ് ബ്രേ ഷാ പറഞ്ഞത്.

'ഹെഡിന്റെ വിരലുകള്‍ ചുട്ടുപൊള്ളുകയാണ്. അതുകൊണ്ട് കൈവിരലുകള്‍ ഒരു ഐസ് കപ്പില്‍ ഇട്ടുവെക്കണമെന്നാണ് അവന്‍ ഉദ്ദേശിച്ചത്. അതല്ലാതെ മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ല. വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് ബക്കറ്റ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്റെ ഒരു തമാശയാണ്,' കമ്മിന്‍സ് പറഞ്ഞു.

Advertisement

എന്നാല്‍, ഹെഡിന്റെ ആംഗ്യം ആഭാസവും അശ്ലീലവുമാണെന്ന നിലപാടില്‍ ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുകയാണ്.

റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ 184 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു. പരമ്പരയില്‍ 1-2ന് ഇന്ത്യ പിന്നിലാണ്.

Advertisement

Advertisement