For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ആവേശം അവസാനം വരെ, കമ്മിന്‍സ് രക്ഷകന്‍, പാകിസ്ഥാനെ തകര്‍ത്ത് ഓസീസ്

06:39 PM Nov 04, 2024 IST | Fahad Abdul Khader
Updated At: 06:40 PM Nov 04, 2024 IST
ആവേശം അവസാനം വരെ  കമ്മിന്‍സ് രക്ഷകന്‍  പാകിസ്ഥാനെ തകര്‍ത്ത് ഓസീസ്

മെല്‍ബണില്‍ പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആവേശകരമായ ജയം. അവസാന ഓവറുകള്‍ വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പാകിസ്ഥാനെ തകര്‍ത്ത.

പാകിസ്ഥാന്‍ ഇന്നിംഗ്‌സ്:

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ (3/33) മികച്ച ബൗളിംഗിന് മുന്നില്‍ 203 റണ്‍സിന് പുറത്തായി. മുഹമ്മദ് റിസ്വാന്‍ (44) പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. നസീം ഷായും (40) മികച്ച പ്രകടനം കാഴ്ചവച്ചു.

Advertisement

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ്:

204 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ തുടക്കത്തില്‍ തന്നെ മാത്യു ഷോര്‍ട്ടിനെയും (1) ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിനെയും (16) നഷ്ടപ്പെട്ടു. എന്നാല്‍ ജോഷ് ഇംഗ്ലിസും (49) സ്റ്റീവന്‍ സ്മിത്തും (44) ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.

പാകിസ്ഥാന്‍ പേസര്‍മാര്‍ തിരിച്ചുവരവ് നടത്തിയതോടെ ഓസ്‌ട്രേലിയ 155/7 എന്ന നിലയിലായി. എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (32*) പുറത്താകാതെ നിന്ന് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു.

Advertisement

ഹാരിസ് റൗഫ് (3 വിക്കറ്റ്), ഷഹീന്‍ അഫ്രീദി (2 വിക്കറ്റ്) എന്നിവര്‍ പാകിസ്ഥാന് വേണ്ടി തിളങ്ങി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി.

Advertisement
Advertisement