Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

കണ്ണിനേറ്റ പരിക്ക് അയാളെ ഒന്നുമല്ലാതാക്കി, ഒറ്റസീസണിലെ ഇടിത്തീ വിരമിച്ചു

11:45 AM Jul 18, 2023 IST | admin
Updated At : 11:45 AM Jul 18, 2023 IST
Advertisement

മുഹമ്മദ് അലി ശിഹാബ്

Advertisement

പോള്‍ വാല്‍താട്ടി എഫ്‌സി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു..

കണ്ണിനേറ്റ പരിക്ക് താന്‍ കണ്ട വലിയ സ്വപ്നങ്ങള്‍ക്ക് മേല്‍ ഇടിത്തീ ആയി വന്നിട്ടും ക്രിക്കറ്റ് ഫാന്‍സിന്റെ പ്രത്യേകിച്ച് ഐപിഎല്ലിന്റെ ആദ്യകാലങ്ങള്‍ മുതലുള്ള ആരാധകരുടെ മനസ്സിലേക്ക് ഒറ്റ സീസണിലെ പെര്‍ഫോര്‍മന്‍സിനാല്‍ കാലാകാലം ഓര്‍മിക്കാനുള്ള നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് വാല്‍താട്ടി..

Advertisement

2011 ഐപിഎല്‍ അഥവാ തന്റെ പ്രൊഫഷണല്‍ കരിയറില്‍ എടുത്തു പറയാന്‍ കഴിയുന്ന ഏക പീരിയഡ്, അതിനപ്പുറം ഐപിഎല്‍ ആയാലും ബാക്കി ഏതു ഫോര്‍മാറ്റായാലും അട്ടര്‍ ഫെയിലിയര്‍ സ്റ്റാറ്റ്‌സ് കൈവശമുള്ള ഒരു താരം - എടുത്തു പറയാന്‍ മാത്രം മത്സരങ്ങള്‍ കളിച്ചിട്ടുമില്ല ആള്‍.

എന്നിരുന്നാലും 2011ലെ ഐപിഎല്‍ മൊമെന്റ്‌സ് പ്രത്യേകതയുള്ളതാണ്. ചാമ്പ്യന്‍മാരായ ചെന്നൈക്കെതിരെ 189 റണ്‍ചേസില്‍ പുറത്താകാതെ 63 പന്തില്‍ 120 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചതും തൊട്ടടുത്ത മത്സരത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 75 റണ്‍സും 4 വിക്കറ്റും നേടി ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആദ്യമായി ഒരു മത്സരത്തില്‍ ഫിഫ്റ്റി സ്‌കോറും 4 വിക്കറ്റും നേടുന്ന താരമായി മാറിയതും ആരാധകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ച ചെയ്യാനും ഓര്‍മിക്കാനുമുള്ള കാര്യങ്ങളായിരിക്കും..

Happy Retirement Life Paul

Advertisement
Next Article