പഞ്ചാബിന് 26.75 കോടി രൂപ മുതലായി, ലഖനൗവിന് 27 കോടി പാഴായി, ലഖ്‌നൗവിന് തകര്‍പ്പന്‍ ജയം
ഐപിഎല്‍ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ് ലഖ്നൗവിനെ നാണം കെടുത്തിയത്. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 16.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ലഖ്നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഖ്നൗവിന് ലഭിച്ചത്. നിക്കോളാസ് പുരാനും ആയൂഷ് ബദോനിയും തിളങ്ങിയെങ്കിലും മറ്റുള്ളവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ലഖ്നൗവിനായി നിക്കോളാസ് പുരാന്‍ 44 റണ്‍സും ആയൂഷ് ബദോനി 41 റണ്‍സുമെടുത്തു. എയ്ഡന്‍ മര്‍ക്രാം 28 റണ്‍സും അബ്ദുള്‍ സമദ് 27 റണ്‍സുമെടുത്തു. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു.
172 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. 34 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സറുമടക്കം 69 റണ്‍സ് നേടിയ പ്രഭ്സിംറാന്‍ സിംഗ് മികച്ച തുടക്കം നല്‍കി. പിന്നാലെ ക്രീസിലെത്തിയ നായകന്‍ ശ്വേതസ് അയ്യരും നെഹല്‍ വദേരയും ചേര്‍ന്ന് അതിവേഗം പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ശ്വേതസ് 30 പന്തില്‍ 52 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 25 പന്തില്‍ 43 റണ്‍സുമായി നെഹല്‍ വദേരയും മികച്ച പിന്തുണ നല്‍കി.