അവനില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ വിയര്‍ക്കും, മുന്നറിയിപ്പുമായി പോണ്ടിംഗ്
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ വലയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ മുന്നറിയിപ്പ്. ഐസിസി റിവ്യൂ ഷോയിലാണ് പോണ്ടിംഗ് ഇക്കാര്യം പറഞ്ഞത്.
ഷമിയുടെ അസാന്നിധ്യം ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ വലിയൊരു വിടവാണെന്നും ടെസ്റ്റില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യ പാടുപെടുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ വിജയികളെയും പോണ്ടിങ് പ്രവചിച്ചു.പരമ്പര 3-1ന് ഓസ്‌ട്രേലിയ നേടുമെന്നാണ് പോണ്ടിംഗ് പ്രവചിച്ചത്. ഇന്ത്യയ്ക്ക് ഒരു മത്സരം വിജയിക്കാന്‍ കഴിഞ്ഞേക്കാമെന്നും എന്നാല്‍ സ്വന്തം നാട്ടില്‍ അജയ്യരായ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യ പരമ്പര 4-0ന് വിജയിക്കണമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.