ബുംറയുടെ സ്ഥിതി ആശങ്കപ്പെടുത്തുന്നത്, വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
സിഡ്നി ടെസ്റ്റിനിടെ പുറം വേദനയെ തുടര്‍ന്ന് ജസ്പ്രീത് ബുംറ സ്‌കാനിംഗിന് വിധേയനായി. രണ്ടാം ദിനത്തില്‍ ഒരു ഓവര്‍ മാത്രം എറിഞ്ഞ ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കളം വിട്ടത്.
ബുംറയുടെ നിലവിലെ സ്ഥിതിയെന്തെന്ന് ബിസിസിഐ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ , ബുംറയ്ക്ക് പുറം വേദന അനുഭവപ്പെടുന്നതായി പ്രസിദ്ധ് കൃഷ്ണ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മെഡിക്കല്‍ ടീം ബുംറയെ നിരീക്ഷിച്ചുവരികയാണെന്നും കൃഷ്ണ പറഞ്ഞു.
ഇതോടെ മൂന്നാം ദിനത്തില്‍ ബുംറ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരമ്പരയില്‍ ഇന്ത്യയുടെ മികച്ച ബൗളറായ ബുംറ 32 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. സിഡ്നിയില്‍ ടീമിനെ നയിക്കുന്നതും ബുംറയാണ്.
ബുംറയുടെ അഭാവത്തില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 145 റണ്‍സിന്റെ ലീഡുമായി ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. നാല് വിക്കറ്റുകളാണ് ഇനി അവശേഷിക്കുന്നത്.
ഓസ്‌ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്. ഈ മത്സരം ജയിക്കാനായാല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താനാകു.