താരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍, വന്ദേ ഭാരതില്‍ 'രക്ഷാപ്രവര്‍ത്തനം'
ഇന്ത്യം പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണല്ലോ. ഇതോടെ ടൂര്‍ണമെന്റിലെ കളിക്കാരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തിച്ചു.
പഞ്ചാബ് കിങ്‌സ്, ഡല്‍ഹി കാപ്പിറ്റല്‍സ് ടീമംഗങ്ങളെയും സഹപ്രവര്‍ത്തകരെയും പ്രത്യേക വന്ദേ ഭാരത് ട്രെയിനിലാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.
പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചതിനാലാണ് താരങ്ങളെ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരു ടീമിലെയും കളിക്കാര്‍ ധരംശാലയില്‍ കുടുങ്ങിയത്.
രാജ്യത്ത് നിലനില്‍ക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഐ.പി.എല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കളിക്കാര്‍, സ്റ്റാഫ്, കാണികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.