For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പിങ്ക് ബോളിൽ ഇന്ത്യക്ക് ആദ്യ തിരിച്ചടി; ഇന്ത്യയുടെ മത്സരം ഏകദിനമാക്കി ചുരുക്കും

02:35 PM Nov 30, 2024 IST | Fahad Abdul Khader
UpdateAt: 02:38 PM Nov 30, 2024 IST
പിങ്ക് ബോളിൽ ഇന്ത്യക്ക് ആദ്യ തിരിച്ചടി  ഇന്ത്യയുടെ മത്സരം ഏകദിനമാക്കി ചുരുക്കും

കാൻബറ: മഴയെത്തുടർന്ന് ഇന്ത്യയും പ്രധാനമന്ത്രി ഇലവനും തമ്മിലുള്ള രണ്ട് ദിവസത്തെ ടൂർ മത്സരം ഏകദിന മത്സരമായി ചുരുക്കി. മനുക ഓവലിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന്റെ ആദ്യ ദിനം മുഴുവനായും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു. ഞായറാഴ്ച 50 ഓവർ വീതമുള്ള ഏകദിന മത്സരമായി കളി നടക്കും.

ശനിയാഴ്ച രാവിലെ മുതൽ കാൻബറയിൽ മഴ പെയ്തു തുടങ്ങി. മഴ കനത്തതോടെ മത്സരം നടക്കുമെന്ന പ്രതീക്ഷ മങ്ങി. മഴമാറിയാലുടൻ മത്സരം തുടങ്ങാനുള്ള സജ്ജീകരണങ്ങളുമായി ഗ്രൗണ്ട് സ്റ്റാഫ് പരമാവധി കാത്തിരുന്നെങ്കിലും മഴയെ തടയാനായില്ല. വൈകുന്നേരം 6.30 ഓടെ മത്സരം ഉപേക്ഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Advertisement

മത്സരത്തിനായി ഇന്ത്യൻ ടീമും പ്രധാനമന്ത്രി ഇലവനും മനുക ഓവലിൽ എത്തിയിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ടീമംഗങ്ങൾക്ക് ക്യാപ് നൽകുകയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുമായും, വിരാട് കോഹ്ലിയുമായും മറ്റും ദീർഘസമയം ചിലവഴിക്കുകയും ചെയ്തു.

മത്സരം ഉപേക്ഷിക്കേണ്ടി വന്നതിൽ ഇന്ത്യൻ ടീമിന് നിരാശയുണ്ട്. പിങ്ക് ബോളിൽ കളിക്കാനുള്ള അവസരമാണ് നഷ്ടമായത്. ഡിസംബർ 6 മുതൽ അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി പിങ്ക് ബോളിൽ പരിശീലിക്കാനായിരുന്നു ഇന്ത്യൻ ടീം ലക്ഷ്യമിട്ടിരുന്നത്.

Advertisement

"പിങ്ക് ബോൾ ക്രിക്കറ്റും, വൈറ്റ് ബോൾ ക്രിക്കറ്റും രണ്ട് വ്യത്യസ്ത ഗെയിമുകൾ പോലെയാണ്. പകൽ സമയത്ത് പന്ത് അധികം സ്വിംഗ് ചെയ്യില്ല. എന്നാൽ രാത്രിയിൽ പന്ത് കൂടുതൽ ചലിക്കും." - ഓസ്ട്രേലിയൻ പേസർ സ്കോട്ട് ബോളണ്ട് പറഞ്ഞു. സ്റ്റാർ പേസർ മിച്ചൽവുഡ് പരിക്കേറ്റ് പിന്മാറിയ സാഹചര്യത്തിൽ ബോളണ്ട് അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയൻ ടീമിൽ ചേരും.

Advertisement
Advertisement