സര്‍പ്രൈസ് നീക്കങ്ങളുമായി രാജസ്ഥാന്‍, നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി
ഐപിഎല്‍ 2024 മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ റിട്ടന്‍ഷന്‍ ലിസ്റ്റ് തയ്യാറായതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരെ നിലനിര്‍ത്താനാണ് ടീമിന്റെ തീരുമാനം.
ടീമിന്റെ മുന്‍ താരവും ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് വിജയിച്ച കോച്ചുമായ രാഹുല്‍ ദ്രാവിഡ് ഹെഡ് കോച്ചായി തിരിച്ചെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷകള്‍ ഏറെയാണ്. ദ്രാവിഡ് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും ലേലത്തില്‍ വന്‍ തുക മുടക്കുമെന്നുമായിരുന്നു ഊഹാപോഹങ്ങള്‍. എന്നാല്‍ നിലവിലെ റിട്ടന്‍ഷന്‍ തന്ത്രം ടീമിന് ശക്തമായ അടിത്തറ നല്‍കുമെന്നാണ് സൂചന.
റിട്ടന്‍ഷനും ആര്‍ടിഎമ്മും
ടി20യിലെ മികച്ച ഫോമിലുള്ള സഞ്ജു സാംസണ്‍ വീണ്ടും ടീമിനെ നയിക്കും. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടി20യില്‍ സെഞ്ച്വറി നേടിയ സാംസണ്‍ മികച്ച ഫോമിലാണ്. ഈ പ്രകടനം ഐപിഎല്‍ 2025ലും തുടരുമെന്നാണ് ദ്രാവിഡും സംഗക്കാരയും പ്രതീക്ഷിക്കുന്നത്.
22 കാരനായ യശസ്വി ജയ്സ്വാളാണ് റിട്ടന്‍ഷന്‍ ലിസ്റ്റിലെ അടുത്ത പേര്. 2024 ല്‍ മികച്ച ഐപിഎല്‍ സീസണ്‍ ആയിരുന്നില്ലെങ്കിലും 435 റണ്‍സ് നേടിയ ജയ്സ്വാളിന്റെ സ്ഥിരതയും കഴിവും ടീം മാനേജ്‌മെന്റിന് പ്രതീക്ഷ നല്‍കുന്നു. ദ്രാവിഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ജയ്സ്വാള്‍ കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ.
റിയാന്‍ പരാഗാണ് റിട്ടന്‍ഷന്‍ ലിസ്റ്റിലെ മൂന്നാമത്തെ താരം. ഐപിഎല്‍ 2024 ല്‍ 15 മത്സരങ്ങളില്‍ നിന്ന് 573 റണ്‍സ് നേടിയ പരാഗ് നിരവധി നിര്‍ണായക മത്സരങ്ങളില്‍ രാജസ്ഥാന് വേണ്ടി നിര്‍ണായക പങ്ക് വഹിച്ചു. ദേശീയ ടീമില്‍ അടുത്തിടെ ബൗളിംഗ് കഴിവ് തെളിയിച്ച പരാഗ് ദ്രാവിഡിന്റെ ടീമിന് വിലപ്പെട്ട ഓള്‍റൗണ്ടറാണ്.
പരിചയസമ്പന്നനായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹാലിനെ ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് നിലനിര്‍ത്താനാണ് രാജസ്ഥാന്റെ പദ്ധതി. ഐപിഎല്‍ 2024 ല്‍ 18 വിക്കറ്റുകള്‍ നേടിയ ചഹാല്‍ ദ്രാവിഡിന് വിശ്വസനീയമായ ഒരു സ്പിന്‍ ഓപ്ഷനാണ്.
രാഹുല്‍ ദ്രാവിഡ്, ക്രിക്കറ്റ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര, സിഇഒ ജെയ്ക്ക് ലഷ് മക്രം, ഡാറ്റ & അനലിറ്റിക്‌സ് ഡയറക്ടര്‍ ഗൈല്‍സ് ലിന്‍ഡ്‌സെ എന്നിവര്‍ ഉള്‍പ്പെടെയുള്ള രാജസ്ഥാന്റെ ഉന്നത ഉദ്യോഗസ്ഥര്‍ റിട്ടന്‍ഷനും ആര്‍ടിഎമ്മും ഫൈനല്‍ ചെയ്യുന്നതിനായി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 2024 ക്യാമ്പയിനിന് അവരുടെ തന്ത്രപരമായ ആസൂത്രണം നിര്‍ണായകമാകും.