രമന്‍ദീപ് സിംഗിന്റെ അത്ഭുതകരമായ ക്യാച്ച്; പാകിസ്ഥാനെ ഇന്ത്യ തകര്‍ത്തതിങ്ങനെ
എസിസി ടി20 എമര്‍ജിംഗ് ടീംസ് ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യ എയും പാകിസ്ഥാന്‍ ഷഹീന്‍സും തമ്മിലുള്ള മത്സരത്തില്‍ തകര്‍പ്പനൊരു ക്യാച്ച് പിറന്നു. ഇന്ത്യന്‍ താരം രമന്‍ദീപ് സിംഗ് ആണ് അവിശ്വസനീയമായ ഒരു ഒറ്റ കൈയന്‍ ക്യാച്ച് സ്വന്തമാക്കിയത്.
പാകിസ്ഥാന്‍ ഓപ്പണര്‍ യാസിര്‍ ഖാനെ 22 പന്തില്‍ 33 റണ്‍സില്‍ പുറത്താക്കിയ ഈ അത്ഭുതകരമായ ക്യാച്ച് എതിരാളികളെ സ്തബ്ധരാക്കി. മത്സരത്തിലെ വഴിത്തിരിവ് കൂടിയായ ക്യാച്ചായിരുന്നു ഇത്.
മികച്ച ഫീല്‍ഡിംഗ് കഴിവുകള്‍ക്ക് പേരുകേട്ട താരമാണ് രമന്‍ദീപ് സിംഗ്. യാസിര്‍ അടിച്ച പന്ത് പിടിക്കാന്‍ മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് ഓടുകയും പന്ത് ഗ്രൗണ്ടില്‍ തൊടുന്നതിന് തൊട്ടുമുകളില്‍ ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
184 റണ്‍സ് പിന്തുടരുന്നതിനിടെ പാകിസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിന്് വേഗത കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് ഈ ക്യാച്ച് നിര്‍ണായകമായത്. യാസിര്‍ ഖാന്റെ പുറത്താകല്‍ അവര്‍ക്ക് വലിയൊരു തിരിച്ചടിയായി മാറി.
അതെസമയം മത്സരത്തില്‍ അന്‍ഷുല്‍ കാംബോജിന്റെയും രസീഖ് സലാമിന്റെയും മികച്ച ബൗളിംഗിന്റെ പിന്‍ബലത്തില്‍ ഇന്ത്യ എ പാകിസ്ഥാന്‍ ഷഹീന്‍സിനെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശര്‍മ്മ, പ്രഭ്‌സിമ്രാന്‍ സിംഗ്, തിലക് വര്‍മ്മ, രമന്‍ദീപ് സിംഗ് എന്നിവര്‍ ഇന്ത്യയെ മാന്യമായ സ്‌കോര്‍ നേടാന്‍ സഹായിച്ചു.