സഞ്ജുവിനെ ബാറ്റ് ചെയ്യാന്‍ സമ്മതിക്കാതെ വില്ലന്റെ ആറാട്ട്, കാത്തിരിപ്പ്
രഞ്ജി ട്രോഫിയില്‍ കേരളവും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിന്റെ മൂന്നാം ദിനം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.
ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ട് ദിവസം കഴിയുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന നിലയിലാണ്. 23 റണ്‍സുമായി സച്ചിന്‍ ബേബിയും 15 റണ്‍സുമായി സഞ്ജു സാംസണും ക്രീസില്‍ ഉണ്ട്. ആദ്യ റണ്‍സ് സിക്‌സ് അടിച്ചാണ് സഞ്ജു തുടങ്ങിയത്. ഇന്ത്യന്‍ താരം മികച്ച ടച്ചിലായിരുന്നു. എന്നാല്‍ മത്സരം നടക്കാത്തത് നിര്‍ഭാഗ്യകരമായി മാറി. ഒരു ദിവസത്തെ കളി മാത്രം ബാക്കി നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത.
രോഹന്‍ കുന്നുമ്മലിന്റെ (63) അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ കേരളത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. വത്സല്‍ ഗോവിന്ദിനൊപ്പം (31) 94 റണ്‍സിന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പ് രോഹന്‍ പടുത്തുയര്‍ത്തി. പിന്നാലെ വന്ന ബാബ അപരജിത്ത് 19 റണ്‍സ് നേടി.
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ കേരളം ബോണസ് പോയിന്റോടെ വിജയിച്ചിരുന്നു. 6 പോയിന്റുമായി ഗ്രൂപ്പ് സിയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടാനായാല്‍ പോയിന്റ് പട്ടികയില്‍ കേരളത്തിന് മുന്‍തൂക്കം ലഭിക്കും.