ബംഗാളിനെ പൂട്ടി സമനില, നിര്‍ണ്ണായക പോയന്റുകള്‍ സ്വന്തമാക്കി കേരളം
കൊല്‍ക്കത്തയില്‍ നടന്ന രഞ്ജി ട്രോഫിയില്‍ കേരളവും ബംഗാളും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. മഴ മൂലം മത്സരത്തിലെ ഭൂരിഭാഗം സമയവും മഴ കൊണ്ട് പോയിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതിന്റെ ബലത്തില്‍ ബംഗാളിനെതിരെ കേരളത്തിന് രണ്ട് പോയിന്റുകള്‍ ലഭിച്ചു. ബംഗാളാകട്ടെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മത്സരത്തിന്റെ അവസാന ദിവസം മഴ കളി മുടക്കിയത് ഇരു ടീമുകള്‍ക്കും തിരിച്ചടിയായി. 356 റണ്‍സെടുത്ത് കേരളം ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍, മറുപടിയായി ബംഗാള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. വെളിച്ചക്കുറവ് മൂലം നാലാം ദിനം കളി നിര്‍ത്തിവെക്കേണ്ടി വന്നു.
സല്‍മാന്‍ നിസാര്‍ (95*), മുഹമ്മദ് അസ്ഹറുദ്ദീന്‍ (84), ജലജ് സക്‌സേന (84) എന്നിവരുടെ മികച്ച പ്രകടനമാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. ബംഗാളിനായി ഇഷാന്‍ പോറല്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി.
ബംഗാളിന്റെ ഇന്നിംഗ്‌സില്‍ ശുഭം ദേ (67), സുദീപ് ചാറ്റര്‍ജി (57) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കേരളത്തിനായി ജലജ് സക്‌സേനയും ആദിത്യ സര്‍വതെയും ഓരോ വിക്കറ്റ് വീതം നേടി.
ഈ സമനിലയോടെ കേരളം എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹരിയാനയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.