For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രഞ്ജിയില്‍ കേരളം നേരിയ ലീഡ് വഴങ്ങിവഴങ്ങഇ, മത്സരം നാടകീയാന്ത്യത്തിലേക്ക്

09:19 PM Oct 13, 2024 IST | admin
UpdateAt: 09:20 PM Oct 13, 2024 IST
രഞ്ജിയില്‍ കേരളം നേരിയ ലീഡ് വഴങ്ങിവഴങ്ങഇ  മത്സരം നാടകീയാന്ത്യത്തിലേക്ക്

രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരളം പഞ്ചാബിനോട് ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 194 റണ്‍സെടുത്ത പഞ്ചാബിനെതിരെ കേരളത്തിന് 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇതോടെ 15 റണ്‍സിന്റെ നിര്‍ണ്ണായക ലീഡാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഞായറാഴ്ച ഒമ്പത് വിക്കറ്റിന് 180 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പഞ്ചാബിന് അവസാന വിക്കറ്റില്‍ മായങ്ക് മര്‍ക്കണ്ഡെയും സിദ്ദാര്‍ത്ഥ് കൗളും ചേര്‍ന്ന് 194ല്‍ എത്തിച്ചു. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. മായങ്ക് 37 റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisement

ആദിത്യ സര്‍വതെയ്ക്ക് പുറമെ ജലജ് സക്‌സേനയും അഞ്ച് വിക്കറ്റ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മികച്ച കൂട്ടുകെട്ടുകളൊന്നും ഉണ്ടാക്കാനായില്ല. 38 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ലെഗ് സ്പിന്നര്‍ മായങ്ക് മര്‍ക്കണ്ഡെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി കേരള ബാറ്റിംഗ് നിരയെ തകര്‍ത്തു.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലാണ്. ആദിത്യ സര്‍വതെ രണ്ട് വിക്കറ്റും ബാബ അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി. പഞ്ചാബിനെ എത്രയും വേഗത്തില്‍ പുറത്താക്കിയാലേ കേരളത്തിന് മത്സരത്തില്‍ വിജയപ്രതീക്ഷയുളളു.

Advertisement

Advertisement