രഞ്ജിയില്‍ പൊളിച്ചടക്കി കേരളം, കൂറ്റന്‍ ലീഡിലേക്ക്, ലക്ഷ്യം ഇന്നിംഗ്‌സ് ജയം
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്. ഉത്തര്‍ പ്രദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 162ന് മറുപടിയായി കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ മൂന്ന് വിക്കറ്റ് അവശേഷിക്കെ കേരളത്തിന് 178 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (83) മികച്ച പ്രകടനം കാഴ്ചവെച്ചു. സല്‍മാന്‍ നിസാര്‍ (74*) അര്‍ദ്ധ സെഞ്ച്വറി നേടി ക്രീസിലുണ്ട്. വത്സല്‍ ഗോവിന്ദ് (23), രോഹന്‍ കുന്നുമ്മല്‍ (28), ബാബ അപരജിത്ത് (32), അക്ഷയ് ചന്ദ്രന്‍ (24), ജലജ് സക്‌സേന (35) എന്നിവരും ടീമിന് വിലപ്പെട്ട റണ്‍സ് നേടി.
ആദ്യ ഇന്നിംഗ്സില്‍ ഉത്തര്‍പ്രദേശിനെ 162 റണ്‍സിന് പുറത്താക്കിയ കേരളത്തിന് വേണ്ടി ജലജ് സക്‌സേന അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
അതേ സമയം കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കര്‍ണാടകക്കും എട്ട് പോയന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയന്റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയന്റുള്ള ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ്.
പ്രധാന പോയിന്റുകള്‍:
കേരളത്തിന് 178 റണ്‍സിന്റെ ലീഡ്
സച്ചിന്‍ ബേബിയുടെ മികച്ച ഇന്നിംഗ്‌സ് (83)
സല്‍മാന്‍ നിസാറിന്റെ അര്‍ദ്ധ സെഞ്ച്വറി (74*)
ജലജ് സക്‌സേനയുടെ അഞ്ച് വിക്കറ്റ് പ്രകടനം