For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

മാസായി സച്ചിന്‍ ബേബി, കേരളത്തിന് തകര്‍പ്പന്‍ ജയം, രഞ്ജിയില്‍ പുതിയ ശക്തിയുടെ വരവറിയിപ്പ്

03:49 PM Oct 14, 2024 IST | admin
UpdateAt: 03:49 PM Oct 14, 2024 IST
മാസായി സച്ചിന്‍ ബേബി  കേരളത്തിന് തകര്‍പ്പന്‍ ജയം  രഞ്ജിയില്‍ പുതിയ ശക്തിയുടെ വരവറിയിപ്പ്

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി കേരളം. എട്ട് വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം കേരളം വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അനായാസ ജയം അടിച്ചെടുത്തത്്. സച്ചിന്‍ ബേബി 114 പന്തില്‍ ഒരു ഫോറടക്കം 56 റണ്‍സ് സ്വന്തമാക്കി. രോഹണ്‍ കുന്നുമ്മല്‍ വെറും 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സുമെടുത്ത് പുറത്തായി.

Advertisement

മത്സരം അവസാനിക്കുമ്പോള്‍ 61 പന്തില്‍ രണ്ട് ഫോറടക്കം 39 റണ്‍സുമായി ബി അ്പര്‍ജിത്തും ഏഴ് റണ്‍സുമായി സല്‍മാന്‍ നിസാറും ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 15 റണ്‍സ് ലീഡ് നേടിയ പഞ്ചാബ് രണ്ടാം ഇന്നിംഗ്‌സില്‍ 142 റണ്‍സിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ കേരള താരങ്ങളായ ബി അപരാജിത്ത്, സര്‍വത്ത് എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയും ആണ് പഞ്ചാബിനെ തകര്‍ത്തത്.

Advertisement

പഞ്ചാബിനായി ക്യാപ്റ്റന്‍ പ്രഭ്‌സിമ്രാന്‍ സിംഗ് മാത്രമാണ് പൊരുതിയത്. 49 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ സിംഗ് നേടിയത്. അന്‍മോള്‍ പ്രീത് സിംഗ് 37 റണ്‍സും നേടി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ പഞ്ചാബ് 194 റണ്‍സിന് പുറത്തായപ്പോള്‍ കേരളം 179 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചിരുന്നു.

Advertisement

Advertisement