രഞ്ജി, കേരള കൊടുങ്കാറ്റ്, പഞ്ചാബ് തകര്‍ന്നു, വിജയത്തിനരികെ
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ അനായസ വിജയത്തിലേക്ക് കുതിക്കുന്നു. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ പഞ്ചാബ് 142 റണ്‍സിന് എറിഞ്ഞിട്ടതോടെ കേരളത്തിന് 158 റണ്‍സ് വിജയലക്ഷ്യം മാത്രം. മറുപടി ബാറ്റിംഗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ മത്സരം ജയിക്കാന്‍ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ കേരളത്തിന്് 74 റണ്‍സ് കൂടി മതി.
30 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും മൂന്ന് റണ്‍സുമായി അപര്‍ജിത്തുമാണ് ക്രീസില്‍. 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം48 റണ്‍സെടുത്ത രോഹണ്‍ കുന്നുമ്മല്‍ പുറത്തായി.
നേര്ത്ത രണ്ടാം ഇന്നിംഗ്‌സില്‍ പഞ്ചാബിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത് ആദിത്യ സര്‍വാതെയും ബാബ അപരാജിത്തുമാണ്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സര്‍വാതെയാണ് കേരളത്തിന്റെ മുന്‍നിര പോരാളിയായി. 51 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
പഞ്ചാബ് ആദ്യ ഇന്നിംഗ്‌സില്‍ 194 റണ്‍സ് നേടിയപ്പോള്‍ കേരളത്തിന് 179 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. ഈ ലീഡ് മുതലാക്കിയാണ് പഞ്ചാബ് കേരളത്തിന് വിജയലക്ഷ്യം ഉയര്‍ത്തിയത്.
കേരളത്തിന്റെ ബാറ്റിംഗ്
കേരളത്തിന് ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. 38 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.
പഞ്ചാബിന്റെ ബാറ്റിംഗ്
പ്രഭ്‌സിമ്രാന്‍ സിംഗും അന്‍മോല്‍പ്രീത് സിംഗും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് പഞ്ചാബിന് ആശ്വാസമായത്. ഈ കൂട്ടുകെട്ട് പൊളിച്ച ജലജ് സക്‌സേനയാണ് പഞ്ചാബിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
കേരളത്തിന്റെ ബൗളിംഗ്
രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് കേരളത്തിന്റെ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയും മികച്ച പ്രകടനം കാഴ്ചവച്ചു.