ഇങ്ങനെ ടീമിടും എന്ന് അറിഞ്ഞിരുന്നെങ്കില്‍ അശ്വിന്‍ വിരമിക്കില്ലായിരുന്നു, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി. ബോക്‌സിംഗ് ഡേ ടെസ്റ്റിനുളള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങളാണ ശാസ്ത്രയെ ഇങ്ങനെ വിലയിരുത്താന്‍ പ്രേരിപ്പിച്ചത്.
ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയ ഇന്ത്യയുടെ തീരുമാനത്തെ ശാസ്ത്രി പ്രശംസിച്ചു.
'ഗില്ലിനെ ഒഴിവാക്കുക എന്നത് വലിയൊരു തീരുമാനമാണ്. ഞാനായിരുന്നെങ്കില്‍ ഇത്രയും ധൈര്യം കാണിക്കില്ലായിരുന്നു,' ശാസ്ത്രി പറഞ്ഞു. വാഷിംഗ്ടണ്‍ സുന്ദറിനെയും നിതീഷ് റെഡ്ഡിയെയും ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം, നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത്ത് (68*) പുറത്താകാതെ നില്‍ക്കുന്നു.
സാം കോണ്‍സ്റ്റാസ് (65), ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബുഷെയ്ന്‍ (72) എന്നിവരും അര്‍ദ്ധസെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റുകള്‍ വീഴ്ത്തി.