അശ്വിന്‍ വീണ്ടും ചരിത്രം കുറിച്ചു; നാഴികക്കല്ല് പിന്നിട്ട് 'നമ്മ അണ്ണന്‍'
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് ആണ് അശ്വിന്‍ സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വില്‍ യങ്ങിനെ പുറത്താക്കിയതോടെയാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണിനെയാണ് അദ്ദേഹം മറികടന്നത്.
34-ാം മത്സരം കളിക്കുന്ന അശ്വിന്‍ ഇതുവരെ 189 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 43 മത്സരങ്ങളില്‍ നിന്ന് 187 വിക്കറ്റുകളാണ് ലിയോണിന്റെ നേട്ടം. പാറ്റ് കമ്മിന്‍സ് (175), മിച്ചല്‍ സ്റ്റാര്‍ക് (147) എന്നിവരാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.
അതേസമയം, അതെസമയം മത്സരത്തില്‍ ആദ്യ ദിനം തന്നെ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 16 റണ്‍സെടുത്തിട്ടുണ്ട്.