For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇന്നിങ്‌സ് ജയമെന്ന ഓസീസ് മോഹം തല്ലിക്കെടുത്തി നിതീഷ് റെഡ്ഢി; ഓസീസ് വീണ്ടും ബാറ്റിങിനിറങ്ങണം ജയിക്കാൻ

10:51 AM Dec 08, 2024 IST | Fahad Abdul Khader
Updated At - 10:56 AM Dec 08, 2024 IST
ഇന്നിങ്‌സ് ജയമെന്ന ഓസീസ് മോഹം തല്ലിക്കെടുത്തി നിതീഷ് റെഡ്ഢി  ഓസീസ് വീണ്ടും ബാറ്റിങിനിറങ്ങണം ജയിക്കാൻ

മൂന്നാം ദിനം ഇന്നിങ്സ് ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഓസീസിനെതിരെ നിതീഷ് കുമാർ റെഡ്ഢിയുടെ ചെറുത്തുനില്പിൽ നാണക്കേട് ഒഴിവാക്കി ഇന്ത്യ. റെഡിയുടെ പോരാട്ടവീര്യത്തിൽ ഇന്ത്യ നേരിയ ലീഡ് നേടിയതോടെ വിജയത്തിനായി ഓസ്‌ട്രേലിയ ഒരുതവണ കൂടി ബാറ്റ് ചെയ്യണം. ഇന്ത്യൻ ഇന്നിങ്‌സ് 175 റൺസിന് അവസാനിച്ചതോടെ, ഓസ്ട്രേലിയയ്ക്ക് മുന്നിൽ 19 റൺസ് വിജയലക്ഷ്യം ഇന്ത്യ ഉയർത്തി.

36.5 ഓവറിൽ 175 റൺസിന് ഇന്ത്യൻ ബാറ്റർമാർ എല്ലാവരും കൂടാരം കയറി. രണ്ടാം ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് രാവിലെ ഋഷഭ് പന്ത് (28), നിതീഷ് കുമാർ റെഡ്ഡി (42) എന്നിവർ ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് കരകയറ്റാൻ ശ്രമിച്ചു.

Advertisement

എന്നാൽ പാറ്റ് കമ്മിൻസിന്റെ മികച്ച ബൗളിംഗിന് മുന്നിൽ ഇന്ത്യൻ വാലറ്റം വേഗത്തിൽ തകർന്നടിഞ്ഞു. കമ്മിൻസ് 5 വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി റെഡ്ഡിയാണ് ടോപ് സ്കോറർ. 47 പന്തിൽ നിന്ന് 42 റൺസ് അദ്ദേഹം നേടി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ കാർഡ്

  • യശസ്വി ജയ്‌സ്വാൾ - 24 (31)
  • കെ.എൽ രാഹുൽ - 7 (10)
  • ശുഭ്മാൻ ഗിൽ - 28 (30)
  • വിരാട് കോഹ്ലി - 11 (21)
  • റിഷഭ് പന്ത് - 28 (31)
  • രോഹിത് ശർമ്മ - 6 (15)
  • നിതീഷ് കുമാർ റെഡ്ഡി - 42 (47)
  • രവിചന്ദ്രൻ അശ്വിൻ - 7 (14)
  • ഹർഷിത് റാണ - 0 (1)
  • ജസ്പ്രീത് ബുംറ - 25* (20)
  • മുഹമ്മദ് സിറാജ് - 7 (8)

ഓസ്ട്രേലിയൻ ബൗളർമാരുടെ പ്രകടനം!

  • മിച്ചൽ സ്റ്റാർക്ക് - 24.2 ഓവറിൽ 60 റൺസ് വഴങ്ങി 4 വിക്കറ്റുകൾ
  • പാറ്റ് കമ്മിൻസ് - 14 ഓവറിൽ 57 റൺസ് വഴങ്ങി 5 വിക്കറ്റുകൾ
  • സ്കോട്ട് ബോളണ്ട് - 8.5 ഓവറിൽ 51 റൺസ് വഴങ്ങി 3 വിക്കറ്റുകൾ
Advertisement
Advertisement