പന്തിനെ വാങ്ങണം, ജഡേജയെ പുറത്താകനൊരുങ്ങി ചെന്നൈ, വമ്പന്‍ നീക്കങ്ങള്‍
ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സുമായി വഴിപിരിയാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 30 ന് ജിഎംആര്‍, ജെഎസ്ഡബ്ല്യു ഗ്രൂപ്പുമായി പന്തും ഏജന്റും ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ഫ്രാഞ്ചൈസിക്ക് ഇപ്പോഴും പന്തില്‍ താല്‍പ്പര്യമുണ്ട്, നിലനിര്‍ത്തല്‍ സമയപരിധിക്ക് മുമ്പ് കാര്യങ്ങള്‍ മാറുമെന്ന് വിശ്വസിക്കുന്നു, പക്ഷേ നിലവിലെ സാഹചര്യത്തില്‍, പന്ത് ലേലത്തിലേക്ക് പോകും.
അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് അടുത്ത സീസണില്‍ പന്തിനെ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. എംഎസ് ധോണിയുടെ ദീര്‍ഘകാല പകരക്കാരനായി അവര്‍ റിഷഭ് പന്തിനെ ആണ് കാണുന്നത്. 27 കാരനുവേണ്ടി വലിയൊരു തുക ചെലവഴിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, അവര്‍ അഞ്ച് കളിക്കാരെ നിലനിര്‍ത്തിയാല്‍, ആര്‍സിബി, പിബികെഎസ് പോലുള്ള ഫ്രാഞ്ചൈസികള്‍ക്ക് വലിയ പണമുണ്ടാകുമെന്നതിനാല്‍ ലേലത്തില്‍ പന്തിനായി ശ്രമിക്കാന്‍ സിഎസ്‌കെയ്ക്ക് ആവശ്യത്തിന് ഫണ്ട് ഉണ്ടാകില്ല.
ഇക്കാരണത്താല്‍ പന്തിനായി രവീന്ദ്ര ജഡേജയെ ഒഴിവാക്കാന്‍ വരെ സിഎസ്‌കെ തയ്യാറാണ്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രകാരം, ഋതുരാജ് ഗെയ്ക്വാഡിന്റെ നേതൃത്വത്തിലുള്ള ടീമിന് ഓള്‍ റൗണ്ടറെ ഒഴിവാക്കാന്‍ താല്‍പ്പര്യമില്ല, അദ്ദേഹത്തെ തിരികെ വാങ്ങാന്‍ ആര്‍ടിഎം ഉപയോഗിച്ചേക്കാം. ടീം മാനേജ്‌മെന്റ് ഇപ്പോഴും അവരുടെ നിലനിര്‍ത്തല്‍ തന്ത്രത്തില്‍ പ്രവര്‍ത്തിക്കുകയാണ്, അവസാന നിമിഷം മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
പന്ത് ലേലത്തിലേക്ക് വന്നാല്‍, 20 കോടിയിലധികം രൂപയ്ക്ക് വിറ്റഴിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സിഎസ്‌കെ മാനേജ്‌മെന്റിന് വിലയിരുത്തുന്നു. അങ്ങനെയെങ്കില്‍, അവര്‍ക്ക് അത്യാവശ്യം വേണ്ട ഒരു കളിക്കാരനായ പന്തിനായി ബിഡ് ചെയ്യാന്‍ അവരുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ടാകില്ല. അതേസമയം, വര്‍ഷങ്ങളായി, നിലനിര്‍ത്തല്‍ കാര്യത്തില്‍ ഫ്രാഞ്ചൈസി ചില ധീരമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്, കാരണം അവര്‍ മുമ്പ് സുരേഷ് റെയ്ന, ഫാഫ് ഡു പ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്, ജഡേജയ്ക്കും അവര്‍ അതേ വഴി പിന്തുടരുകയാണെങ്കില്‍ അതിശയിക്കാനില്ല.
സിഎസ്‌കെയ്ക്കായി ഇതുവരെ നിലനിര്‍ത്തുമെനന് ഉറപ്പുളളത് റിതുരാജ് ഗെയ്ക്വാഡ്, ശിവം ദുബെ, മതീഷ പതിരാന, അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ എംഎസ് ധോണി എന്നിവരാണ്. ഡിസി ഉടമകള്‍ പന്തിനെ ഒഴിവാക്കാന്‍ അന്തിമ തീരുമനാനം കൈകൊള്ളത്തതിനാല്‍ ചെന്നൈ ജഡേജയെക്കുറിച്ചുള്ള തീരുമാനവും വൈകിപ്പിച്ചിരിക്കുകയാണ്.