5 വമ്പന്‍ ക്യാപ്റ്റന്മാരും തെറിച്ചു, എന്നിട്ടും 18 കോടിയ്ക്ക് സഞ്ജുവിന് നിലനിര്‍ത്തി രാജസ്ഥാന്‍
ഐപിഎല്‍ ടീമുകള്‍ പല വമ്പന്‍ താരങ്ങളെയും കൈവിട്ടപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് 18 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ടീമില്‍ നിലനിര്‍ത്തിയ ആറുപേരില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ഏറ്റവും വിലയേറിയ താരമാണ് സഞ്ജു.
ജോസ് ബട്‌ലര്‍, യുസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍ എന്നിവരെ കൈവിട്ട രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ എന്നിവരെ 14 കോടിക്ക് നിലനിര്‍ത്തി. ഷിമ്രോണ്‍ ഹെറ്റ്‌മെയറെ 11 കോടിക്കും സന്ദീപ് ശര്‍മയെ നാല് കോടി രൂപയ്ക്കും നിലനിര്‍ത്തി. വരുന്ന സീസണിലും സഞ്ജു തന്നെയായിരിക്കും ക്യാപ്റ്റന്‍.
2012 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. 2013 ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയ സഞ്ജുവിന് പഞ്ചാബിനെതിരെ അരങ്ങേറ്റം കുറിക്കാനും ഐ.പി.എല്ലിലെ പ്രായം കുറഞ്ഞ അര്‍ദ്ധസെഞ്ച്വറി നേടാനും കഴിഞ്ഞു.
2014 ല്‍ രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയെങ്കിലും 2016 ല്‍ രാജസ്ഥാന്‍ ടീമിനെ ഐ.പി.എല്ലില്‍ നിന്ന് അയോഗ്യരാക്കിയപ്പോള്‍ ഡല്‍ഹി ടീമില്‍ ചേര്‍ന്നു. 2017 ല്‍ പൂനെക്കെതിരെ ആദ്യ ടി20 സെഞ്ച്വറി നേടിയ സഞ്ജു രണ്ട് വര്‍ഷത്തിന് ശേഷം രാജസ്ഥാനില്‍ തിരിച്ചെത്തി.
2021 ല്‍ ടീമിന്റെ ക്യാപ്റ്റനായ സഞ്ജു ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി. 2022 ല്‍ ടീമിനെ റണ്ണറപ്പിലെത്തിച്ചു.
ടീമിനൊപ്പം സഞ്ജു കളിക്കുന്ന പതിനൊന്നാമത്തെ സീസണാണ് വരാനിരിക്കുന്നത്. ഐ.പി.എല്ലില്‍ ഇതുവരെ 168 കളികളില്‍ നിന്ന് 4419 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റനായി 60 ഇന്നിംഗ്‌സില്‍ നിന്ന് 1835 റണ്‍സാണ് നേടിയത്.
ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ഫാഫ് ഡുപ്ലെസിസ്, സാം കരണ്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് ക്യാപ്റ്റന്മാര്‍.
രാജസ്ഥാന്‍ റോയല്‍സ്
6 കളിക്കാരെ നിലനിര്‍ത്തി:
സഞ്ജു സാംസണ്‍: 18 കോടി
യശസ്വി ജയ്സ്വാള്‍: 18 കോടി
റിയാന്‍ പരാഗ്: 14 കോടി
ധ്രുവ് ജുറേല്‍: 14 കോടി
ഷിംറോണ്‍ ഹെറ്റ്മെയര്‍: 11 കോടി
സന്ദീപ് ശര്‍മ്മ: 4 കോടി
ശേഷിക്കുന്ന പണം: 41 കോടി
ലേലത്തിലെ ആര്‍ടിഎം ഓപ്ഷനുകള്‍: ഒന്നുമില്ല
നിലനിര്‍ത്താത്ത കളിക്കാരുടെ പൂര്‍ണ്ണ പട്ടിക: ജോസ് ബട്ട്ലര്‍, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സെയ്‌നി, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹാല്‍, അവേഷ് ഖാന്‍, റോവ്മാന്‍ പവല്‍,