വിജയ് ഹസാരെ, സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കാനുളള കാരണം പുറത്ത്
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുളള കേരള ടീമിനെ കഴിഞ്ഞ ദിവസമാണല്ലോ പ്രഖ്യാപിച്ചത്. സല്‍മാന്‍ നിസാര്‍ നയിക്കുന്ന ടീമില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടാത്തത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.
വിജയ് ഹസാരെ ട്രോഫി ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതിന് വ്യക്തമായ ഉത്തരം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥന്‍ നല്‍കിയില്ലെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാംസണ്‍ 'ഇപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്' എന്ന് മാത്രമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയത്. ടൂര്‍ണമെന്റിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ടീമിനൊപ്പം ചേരുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
സഞ്ജു സാംസണ്‍ അവസാനമായി കേരളത്തിനായി കളിച്ചത് അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലാണ്. സഞ്ജു കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. സര്‍വീസസിനെതിരെ സഞ്ജു 75 റണ്‍സും നേടി. തുടര്‍ന്ന് അടുത്ത നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 61 റണ്‍സ് മാത്രം നേടിയ സഞ്ജുവിന് കീഴില്‍ കേരളം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെയ്്ക്ക് പിന്തള്ളപ്പെട്ടു. ഇതോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാനായില്ല.
സഞ്ജു സാംസണിന് പുറമെ, കേരള ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മറ്റൊരു വലിയ പേരാണ് സച്ചിന്‍ ബേബിയും വിഷ്ണു വിനോദും. ക്രിസ്മസ് അവധിക്ക് ശേഷം ഇവരെല്ലാം ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന. സാംസണിന്റെ അഭാവത്തില്‍ സല്‍മാന്‍ നിസാറിനെ കേരളം ക്യാപ്റ്റനായി നിയമിച്ചു
ഡിസംബര്‍ 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഹൈദരാബാദിലാണ് ഗ്രൂപ്പ് ഇയിലെ മത്സരങ്ങള്‍ നടക്കുന്നത്.
കേരള ടീം: സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍, ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാന്‍, ജലജ് സക്സേന, ആദിത്യ ആനന്ദ് സര്‍വാതെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍ പി, നിധീഷ് എം ഡി, ഏദന്‍ ആപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍ എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്നാസ് എം (വിക്കറ്റ് കീപ്പര്‍).