മുംബൈയില്‍ എന്ത് വിലകൊടുത്തും ജയിക്കണം, ബല്ലാത്ത പിച്ചൊരുക്കി ടീം ഇന്ത്യ
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ്വാഷ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച മുംബൈയിലെ വംഗഡെയില്‍ ഒരുക്കുന്ന പിച്ച് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ പൊതുവെ ക്രിക്കര്‌റ് ലോകത്തിനുണ്ട്.
അതിനിടെ മൂന്നാം ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചൊരുക്കാനാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം. വാങ്കഡെയില്‍ രവിചന്ദ്രന്‍ അശ്വിന് മികച്ച റെക്കോര്‍ഡുള്ളതിനാല്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യന്‍ ടീം മാനേജുമെന്റിന്‍രെ പ്രതീക്ഷ.
എന്നാല്‍, പിച്ചിലെ ചുവന്ന മണ്ണ് പേസര്‍മാര്‍ക്കും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. രണ്ടാം ടെസ്റ്റില്‍ ഇരു ടീമുകളുടെയും സ്പിന്നര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു. 2012ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ വിദേശ ടീമാണ് ന്യൂസിലന്‍ഡ്. 2012-2013ല്‍ അലിസ്റ്റര്‍ കുക്കിന്റെ ഇം?ഗ്ലണ്ട് ടീമിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ ടീം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അവസാന ടെസ്റ്റിലെ വിജയം നിര്‍ണായകമാണ്.