Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഗംഭീര്‍ 'മുള്ളുള്ള സ്വഭാവക്കാരന്‍' തിരിച്ചടിച്ച് പോണ്ടിംഗ്, പോര് മുറുകുന്നു

08:47 AM Nov 13, 2024 IST | Fahad Abdul Khader
UpdateAt: 08:47 AM Nov 13, 2024 IST
Advertisement

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടിയുണ്ടെങ്കിലും ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറും റിക്കി പോണ്ടിംഗും തമ്മില്‍ കടുത്ത വാക്പോര് ആരംഭിച്ചിരിക്കുകയാണ്. വിരാട് കോലിയെയും രോഹിത് ശര്‍മ്മയെയും കുറിച്ചുള്ള പോണ്ടിംഗിന്റെ പരാമര്‍ശങ്ങള്‍ ഗംഭീറിന് ഇഷ്ടപ്പെട്ടില്ല. ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ തന്റെ ടീമിനെ കുറിച്ച് മാത്രം ശ്രദ്ധിക്കണമെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ വര്‍ത്ത സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞത്. ഇപ്പോള്‍ ഗംഭീറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പോണ്ടിംഗ് രംഗത്തെത്തിയിരിക്കുകയാണ്.

Advertisement

'പ്രതികരണം വായിച്ചപ്പോള്‍ എനിക്ക് അത്ഭുതം തോന്നി, പക്ഷേ ഇന്ത്യന്‍ പരിശീലകനെ അറിയാവുന്നത് കൊണ്ട് ഞാന്‍ അത്ഭുതപ്പെട്ടില്ല. അദ്ദേഹം മുള്ളുള്ള സ്വഭാവമുള്ളയാളാണ്, അതിനാല്‍ അദ്ദേഹം തിരിച്ചടിച്ചതില്‍ എനിക്ക് അതിശയമില്ല' പോണ്ടിംഗ് 7 ന്യൂസിനോട് പറഞ്ഞു.

വിരാടിനെ കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ ഒരു വിമര്‍ശനമോ അപമാനമോ അല്ലെന്ന് പോണ്ടിംഗ് വ്യക്തമാക്കി. ഇന്ത്യന്‍ താരം തന്റെ ഫോം വീണ്ടെടുക്കുമെന്നും ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പോണ്ടിംഗ് കരുതുന്നു.

Advertisement

'ഒരിക്കലും അത് അദ്ദേഹത്തെ (കോലി) കുറ്റപ്പെടുത്തലായിരുന്നില്ല. ഓസ്‌ട്രേലിയയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ഇവിടെ തിരിച്ചുവരുമെന്നും ഞാന്‍ പറഞ്ഞിരുന്നു… നിങ്ങള്‍ വിരാടിനോട് ചോദിച്ചാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ സെഞ്ച്വറികള്‍ നേടാന്‍ കഴിയാത്തതില്‍ അദ്ദേഹം അല്‍പ്പം ആശങ്കാകുലനാണെന്ന് എനിക്ക് ഉറപ്പുണ്ട്' പോണ്ടിംഗ് പറഞ്ഞു.

'ചെറിയ കാര്യങ്ങള്‍ എങ്ങനെ വളച്ചൊടിക്കപ്പെടുമെന്ന് അത്ഭുതകരമാണ്, പക്ഷേ അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്, മുന്‍പ് ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്' പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വര്‍ത്ത സമ്മേളനത്തിനത്തില്‍ ആണ് പോണ്ടിംഗിന്റെ പരാമര്‍ശങ്ങള്‍ക്ക് ഗംഭീര്‍ രൂക്ഷമായി മറുപടി പറഞ്ഞത്.

'ഇന്ത്യന്‍ ക്രിക്കറ്റുമായി പോണ്ടിംഗിന് എന്ത് ബന്ധമാണുള്ളത്?' ഗംഭീര്‍ ചോദിച്ചു. 'അദ്ദേഹം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കണം. എനിക്ക് യാതൊരു ആശങ്കയുമില്ല. അവര്‍ (കോലിയും രോഹിതും) വളരെ കരുത്തരായ പുരുഷന്മാരാണ്; അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്, ഭാവിയിലും കൈവരിക്കും'

Advertisement
Next Article