27 കോടി വെറുതെയല്ല, പരിഹസിക്കേണ്ട, പന്ത് ഇതുകൊണ്ടാണ് ഇത്രയ്ക്ക് ഹീറ്റ് വേവാകുന്നത്
ഷെമീന്‍ അബ്ദുല്‍ മജീദ്
2024 സയ്യിദ് മു്ഷതാഖ് അലി ട്രോഫിയില്‍ ഗുജറാത്തിന്റെ വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ ഉര്‍വില്‍ പട്ടേല്‍ ത്രിപുരക്കെതിരെ ഒരിന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ T20 സെഞ്ച്വറി 28 ബോളില്‍ നിന്നും നേടിക്കൊണ്ട് റെക്കോര്‍ഡിട്ടു. മറികടന്നത് 2018 ല്‍ ഹിമാചലിനെതിരെ 32 ബോളില്‍ നിന്നും സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ റെക്കോര്‍ഡ് ആയിരുന്നു…….
ഓര്‍മ്മകളില്‍ തിരുവനന്തപുരം തുമ്പ ഗ്രൗണ്ടില്‍ ജാര്‍ഖണ്ഡിനെതിരെ 2016 ലെ ഒരു രഞ്ജി മാച്ചില്‍ അഴിഞ്ഞാടിയ റിഷഭ് പന്തുണ്ട്. അന്ന് ആദ്യ ഇന്നിങ്‌സില്‍ 84 ബോളില്‍ സെഞ്ച്വറി അടിച്ചെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറി നേടിയത് വെറും 48 ബോളില്‍ ഇന്നും ഇന്ത്യന്‍ ഫസ്റ്റ് ക്ലാസിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇതാണ്……
ക്രിക്കറ്റിന്റെ രണ്ട് എക്‌സ്ട്രീം ഫോര്‍മാറ്റിലും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച് ഉയര്‍ന്ന് വന്ന പന്ത് ഇന്ത്യയുടെ 3 ഫോര്‍മാറ്റിലും മികച്ചവനാകും എന്നായിരിന്നു ഡൊമസ്റ്റിക് ക്രിക്കറ്റ് ഫോളോ ചെയ്തിരുന്ന ഒട്ടുമിക്ക ആളുകളും ചിന്തിച്ചിരുന്നതും. പക്ഷേ എന്തുകൊണ്ടോ ഇന്റര്‍നാഷണല്‍ ടി20 യില്‍ പന്ത് മോശം പ്രകടനം തന്നെ ആയിരുന്നു…..
എന്നാല്‍ ഐപിഎല്ലിലേക്ക് വന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്ന് കാണാം. 2017 ല്‍ തന്റെ രണ്ടാം സീസണില്‍ തന്നെ 166 സ്‌ട്രൈക്ക് റേറ്റില്‍ 366 റണ്‍സാണ് നേടിയത്. ആ സീസണില്‍ 200 റണ്‍സിന് മുകളില്‍ എങ്കിലും നേടിയവരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് ഉള്ള ഇന്ത്യക്കാരന്‍ റിഷഭ് പന്ത്. രണ്ടാമത് റോബിന്‍ ഉത്തപ്പ ; വേറൊരു ഇന്ത്യക്കാരനും 150 സ്‌ട്രൈക്ക് റേറ്റിനപ്പുറം പോയിട്ടില്ല……
2018 ലെ മൂന്നാം സീസണില്‍ 684 റണ്‍സോടെ റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനം. പന്തിന്റെ 174 സ്‌ട്രൈക്ക് റേറ്റ് വീണ്ടും ഇന്ത്യക്കാരില്‍ ഒന്നാമത്. മറ്റൊരു ഇന്ത്യന്‍ കളിക്കാരനും 160 ന് മേലെ സ്‌ട്രൈക്ക് റേറ്റ് ഇല്ല !
ഐപിഎല്‍ ലെ ചില കണക്കുകളിലൂടെ:
- മധ്യനിരയില്‍ ഇറങ്ങി 600 നേടിയ ബാറ്റര്‍മാര്‍ 1. എബി ഡിവില്ലിയേഴ്സ്, 2. റിഷഭ് പന്ത്
- IPL ല്‍ 300 റണ്‍സ് 150 സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ നേടിയവര്‍
- ABD-8 തവണ , 2. റിഷഭ് പന്ത് - 5 തവണ
- ഒരോവറില്‍ 20 റണ്‍സ് ഏറ്റവും കൂടുതല്‍ തവണ നേടിയ ഇന്ത്യക്കാര്‍
- ധോണി - 10 തവണ, 2. രോഹിത് / പന്ത് - 8 തവണ
- IPL മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ കളിക്കാര്‍
- Abd- 151.6 SR, 2. ഗെയ്ല്‍- 148.6 SR, 3. പന്ത് - 148.10 SR
- IPL ല്‍ നേരിട്ട ബോളുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റര്‍ റിഷഭ് പന്താണ് .
- ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ 3000 റണ്‍സ് നേടിയവരില്‍ ഗില്ലിനും രാഹുലിനും ശേഷം മൂന്നാമതാണ് റിഷഭ് പന്ത്
- നാല് തവണയാണ് റിഷഭ് പന്ത് പ്ലേയോഫില്‍ കളിച്ചിരിക്കുന്നത്. ഈ നാലു തവണത്തെ സ്കോറുകള്‍ 49(21), 38(23), 56(38), 51(35) സൂചിപ്പിക്കുന്നത് പന്തിന്റെ ബിഗ് മാച്ച് എബിലിറ്റിയെയാണ്. വിക്കറ്റ് കീപ്പറും കൂടാതെ ക്യാപ്റ്റനായി 54% വിജയശതമാനം കൂടിയുള്ള പന്ത് എന്ത് കൊണ്ടും IPL ലെ പൊന്നും വിലയുള്ള താരം തന്നെയാണ്…..
പലരും LSG 27 കോടിക്ക് പന്തിനെ വിളിച്ചെടുത്തപ്പോള്‍ ഇന്റര്‍നാഷണല്‍ T20 കണക്കുകള്‍ വെച്ച് പരിഹസിക്കുന്നത് കണ്ടിരുന്നു. LSG പന്തിനെ വിളിച്ചെടുത്തത് IPL കളിക്കാനാണ്, അവിടെ പന്തിനെ വെല്ലുന്ന ഒരു ഓള്‍റൗണ്ട് ക്രിക്കറ്റര്‍ താരതമ്യേന കുറവുമാണ്. അത് കൂടാതെ ഒരു ഐകണ്‍ പ്ലേയര്‍ കൊണ്ട് വരുന്ന മാര്‍ക്കറ്റിങ് വാല്യൂ LSGയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്…..
ഏറെക്കുറെ പന്ത് ഓപ്പണിങ് എന്ന് ഗോയങ്ക കണ്‍ഫേം ചെയ്യുന്നുണ്ട്. 21 മല്‍സരങ്ങളില്‍ 163 സ്‌ട്രൈക്ക് റേറ്റില്‍ 640 റണ്‍സാണ് T20 യിലെ പന്തിന്റെ ഓപ്പണിങ് കണക്കുകള്‍. ഇനി 2025 IPL ല്‍ ഓപ്പണിങ് ഇറങ്ങിയാല്‍ ഒരു റീഡിഫൈന്‍ ചെയ്ത പന്തിനെ കാണാന്‍ പറ്റിയേക്കും . LSG ക്കും ഇന്ത്യന്‍ ടീമിനും ഒരുപോലെ ഗുണകരമായേക്കാവുന്ന നീക്കമായിരിക്കാം അത്……