പന്ത് യാഥാര്‍ത്യം മനസ്സിലാക്കണം, സഞ്ജുവിനെ നിലവില്‍ തൊടാനാകില്ല, സത്യം പറഞ്ഞ് കൈഫ്
ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, റിസര്‍വ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെക്കാള്‍ സഞ്ജു സാംസണെ തിരഞ്ഞെടുക്കണമെന്ന് അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മികച്ച ഫോമിലുള്ള സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ടെന്നാണ് കൈഫ് പറയുന്നത്.
സഞ്ജുവിന് 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സുണ്ട്. പന്തിന് 31 ഏകദിനങ്ങളില്‍ നിന്ന് 33.50 ശരാശരിയില്‍ റണ്‍സാണുള്ളത്. അവസാനത്തെ അഞ്ച് ടി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളുമായി സഞ്ജു മികച്ച ഫോമിലാണ്.
പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ സഞ്ജു മുന്നിലാണെന്ന് കൈഫ് പറഞ്ഞു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി റോളിലൂടെ സഞ്ജു കൂടുതല്‍ പക്വതയുള്ള ബാറ്റ്‌സ്മാനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പന്ത് തന്റെ വൈറ്റ്-ബോള്‍ റെക്കോര്‍ഡുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൈഫ് അഭിപ്രായപ്പെട്ടു.
ഇന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. കെ എല്‍ രാഹുല്‍ ആദ്യ വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പാണ്. എന്നാല്‍, രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പന്ത്, സഞ്ജു, ധ്രുവ് ജുറല്‍ എന്നിവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന് കാത്തിരുന്ന് കാണണം.