For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

റിഷഭ് പന്ത് സ്വയം കാര്യങ്ങള്‍ തിരിച്ചറിയണം, തുറന്നടിച്ച് രോഹിത്ത് ശര്‍മ്മ

10:14 AM Dec 31, 2024 IST | Fahad Abdul Khader
UpdateAt: 10:14 AM Dec 31, 2024 IST
റിഷഭ് പന്ത് സ്വയം കാര്യങ്ങള്‍ തിരിച്ചറിയണം  തുറന്നടിച്ച് രോഹിത്ത് ശര്‍മ്മ

തിങ്കളാഴ്ച നടന്ന നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് തകര്‍പ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. റിഷഭ് പന്ത് സ്വയം എന്താണ് വേണ്ടതെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നായിരുന്നു നിരാശ പരസ്യമാക്കി രോഹിത്ത് ശര്‍മ്മയുടെ പ്രതികരണം.

രണ്ടാം ഇന്നിംഗ്സില്‍ 104 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ പന്ത്, യശസ്വി ജയ്സ്വാളുമായി ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിതമായ നിലയിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, അശ്രദ്ധമായ ഒരു ഷോട്ട് കളിച്ച് പന്ത് പുറത്താകുകയായിരുന്നു. ഇതോടെ ഇന്ത്യ 184 റണ്‍സ് തോല്‍വിയിലേക്ക് പതിക്കുകയും ചെയ്തിരുന്നു. പന്ത് റിസ്‌ക് ശതമാനം വിലയിരുത്തി അതനുസരിച്ച് കളിക്കണമെന്നാണ് രോഹിത് ഉപദേശിക്കുന്നത്.

Advertisement

'തീര്‍ച്ചയായും അവന് സ്വയം എന്താണ് വേണ്ടതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഞങ്ങളാരെങ്കിലും അവനോട് പറയുന്നതിനേക്കാള്‍, അത് മനസ്സിലാക്കി ശരിയായ മാര്‍ഗം കണ്ടെത്തേണ്ടത് അവനാണ്. മുന്‍കാലങ്ങളില്‍, അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ട് അവന്‍ ഞങ്ങള്‍ക്ക് ധാരാളം വിജയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍, അതിനോട് ഒരു തരം മിശ്രിത പ്രതികരണമാണുള്ളത്' രോഹിത്ത് പറഞ്ഞു.

'ചിലപ്പോള്‍ അവന്‍ കളിക്കുന്ന രീതിയില്‍ കളിക്കാനുള്ള ചിന്തയെ നമുക്ക് പിന്തുണയ്ക്കാന്‍ തോന്നും. ചിലപ്പോള്‍ കാര്യങ്ങള്‍ ശരിയാകാത്തപ്പോള്‍ അത് എല്ലാവരെയും നിരാശരാക്കുന്നു. അതാണ് യാഥാര്‍ത്ഥ്യം' രോഹിത്ത് പഞ്ഞു.

Advertisement

ക്യാപ്റ്റന്‍ എന്ന നിലയില്‍, വെടിക്കെട്ട് ശൈലി അദ്ദേഹത്തിന് ധാരാളം വിജയങ്ങള്‍ നല്‍കിയിട്ടുള്ളതിനാല്‍ അതിനെ കുറിച്ച് സംഭാഷണം നടത്തുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ കാര്യങ്ങള്‍ ചെയ്യാനുള്ള ശരിയായ മാര്‍ഗം എന്താണെന്ന് പന്ത് തന്നെ കണ്ടെത്തേണ്ടതുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് കളിക്കാന്‍ കഴിയണം. കളിയുടെ ചില സാഹചര്യങ്ങളില്‍, ഒരു റിസ്‌ക് ശതമാനമുണ്ടെങ്കില്‍, നിങ്ങള്‍ ആ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എതിരാളികളെ തിരികെ കളിയിലേക്ക് കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അവന്‍ സ്വയം കണ്ടെത്തേണ്ട കാര്യങ്ങളാണിവ' രോഹിത്ത് തുറന്ന് പറഞ്ഞു.

അതെസമയം മുന്‍കാലങ്ങളില്‍ പന്തിന്റെ ബാറ്റിംഗ് ശൈലി ധാരാളം വിജയങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന വസ്തുതയും ക്യാപ്റ്റന്‍ എടുത്തുപറഞ്ഞു.

Advertisement

'എനിക്ക് വളരെക്കാലമായി ഋഷഭിനെ അറിയാം. അവന്റെ ക്രിക്കറ്റും മനസ്സിലാക്കുന്നു… ടീം പ്രതീക്ഷിക്കുന്നത് അവന് മനസ്സിലാകുന്നില്ലേ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. അവന് അത് മനസ്സിലാകുന്നുണ്ട് എന്ന് തന്നെയാണ് വിശ്വാസം. പക്ഷേ അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ അവന് ഫലങ്ങള്‍ നല്‍കുന്നുണ്ടോയെന്ന് അവന്‍ ഉറപ്പ് വരുത്തമം. അവന്‍ ആ കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയുന്നതിനും അവന്‍ ആ കാര്യങ്ങള്‍ ചെയ്യണമെന്ന് പറയുന്നതിനും ഇടയിലുള്ള നേര്‍ത്ത രേഖ മാത്രമാണിത്' മത്സരശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ രോഹിത് പറഞ്ഞു.

Advertisement