പന്തിന്റെ കാല്‍മുട്ടിലേക്ക് ഷോര്‍ട്ട് ഉതിര്‍ത്ത് ഹാര്‍ദ്ദിക്ക്, പരിശീലനത്തിനിടെ പരിക്ക്
ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. തങങളുടെ ആദ്യ പരിശീലന സെഷനില്‍, വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പേസര്‍മാരായ അര്‍ഷ്ദീപ് സിംഗിന്റെയും മുഹമ്മദ് ഷമിയുടെയും വെല്ലുവിളികളെ നേരിടാന്‍ തങ്ങളുടെ ടെക്‌നിക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
അതെസമയം ഹാര്‍ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഒരു ദാക്ഷിണ്യം കാണിച്ചില്ല. അവര്‍ പന്തുകളില്‍ ഭൂരിഭാഗവുംഅതിര്‍ത്തി കടത്ത.
അതിനിടെ ഒരു ആശങ്കപ്പെടുത്തുന്ന സംഭവമുണ്ടായി. പരിശീലനത്തിനിടെ പാണ്ഡ്യയുടെ ശക്തമായ ഒരു ഷോട്ട് റിഷഭ് പന്തിന്റെ കാല്‍മുട്ടില്‍ പതിച്ചു. ടീം ഫിസിയോ കംലേഷ് ജെയിന്‍ ഓടിയെത്തി ഉടന്‍ തന്നെ പന്തിനെ ശുശ്രൂഷിച്ചു.
ഇതോടെ പന്തിന്റെ ചാമ്പ്യന്‍സ് ട്രോഫി പങ്കാളിത്തത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നുവെങ്കിലും, പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കുറച്ച് സമയത്തിനു ശേഷം, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ വീണ്ടും പരിശീലനം തുടങ്ങി. ബിസിസിഐ അപ്ലോഡ് ചെയ്ത 'ഹൈലൈറ്റ്‌സ്' വീഡിയോയില്‍ ഹെല്‍മെറ്റ് ധരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടത് പന്ത് പൂര്‍ണ്ണ ഫിറ്റാണെന്ന് ഉറപ്പിച്ചു.
അതെസമയം പന്തിനെ ചൊല്ലി ചില വിവാദങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ഇംഗ്ലണ്ട് ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും പന്ത് ഇന്ത്യയുടെ ആദ്യ ചോയ്‌സ് വിക്കറ്റ് കീപ്പറായിരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ ഗൗതം ഗംഭീറും കെഎല്‍ രാഹുലിനെയാണ് ആദ്യ ചോയ്‌സ് വിക്കറ്റ് കീപ്പറായി പിന്തുണച്ചത്.
2023 ലോകകപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് കാരണം. അതുകൊണ്ട്, അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലെ എല്ലാ മത്സരങ്ങളിലും രാഹുല്‍ കളിച്ചു.
ഇന്ത്യയുടെ ഈ നീക്കം വിമര്‍ശിക്കപ്പെട്ടിരുന്നു. മുന്‍ പരിശീലകന്‍ രവി ശാസ്ത്രി രാഹുലിനൊപ്പം പന്തിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിപുന്നു, എന്നാല്‍ രാഹുല്‍ അവസാന മത്സരത്തില്‍ 29 പന്തില്‍ 40 റണ്‍സ് നേടി തന്റെ സ്ഥാനം ഉറപ്പിച്ചു.
പരമ്പര അവസാനിച്ച ശേഷം ഗംഭീര്‍ ഇക്കാര്യത്തില്‍ മനസ്സ് തുറന്നിരുന്നു. അഗാര്‍ക്കറെ തള്ളുന്നതായിരുന്നു ആ പ്രസ്താവന.
'കെഎല്‍ ആണ് ഞങ്ങളുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍, എനിക്കിതു മാത്രമേ പറയാന്‍ കഴിയൂ. റിഷഭ് പന്തിന് അവസരം ലഭിക്കും, പക്ഷേ നിലവില്‍ കെഎല്‍ നന്നായി കളിച്ചു, രണ്ട് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാരെയും കളിപ്പിക്കാന്‍ കഴിയില്ല'