സഞ്ജുവിന് തിരിച്ചടി, റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍
ഐപിഎല്ലില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുക യുവതാരം റിയാന്‍ പരാഗെന്ന് റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് വിക്കറ്റ് കീപ്പിംഗ് നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതോടെയാണ്, ഫ്രാഞ്ചൈസിക്ക് പുതിയ ക്യാപ്റ്റനെ നിയമിക്കേണ്ടി വരുന്നത്.
23 വയസ്സുള്ള റിയാന്‍ പരാഗ് ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാകും പരാഗ്.
ബിസിസിഐയുടെ അനുമതി ലഭിക്കാത്തതിനാല്‍ സഞ്ജുവിന് താല്‍ക്കാലികമായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വരും. ബാറ്ററായി മാത്രമായിട്ടാരിക്കും സഞ്ജു ആദ്യ മൂന്ന് മത്സരവും കളിയ്ക്കുക. പരിക്കിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് രാജസ്ഥാന്റെ ഈ തീരുമാനം. സഞ്ജുവിന്റെ ഫിറ്റ്‌നസ് പൂര്‍ണ്ണമായും ഉറപ്പാക്കിയ ശേഷം മാത്രമേ ബിസിസിഐ വിക്കറ്റ് കീപ്പിംഗ് അനുമതി നല്‍കുകയുള്ളൂ.
ഈ സാഹചര്യത്തില്‍, രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് റിയാന്‍ പരാഗിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. യുവതാരമായ റിയാന്‍ പരാഗിന് ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലാണ് താരം.
റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും റിയാന് സാധിക്കുമെന്ന് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു.