ചാമ്പ്യൻസ് ലീഗിലെ മികച്ച താരം ഹാലൻഡല്ല, ആരാധകരെ ഞെട്ടിച്ച് പ്രഖ്യാപനം
കഴിഞ്ഞ ദിവസമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാൻ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. സിറ്റി അനായാസം ജയിക്കുമെന്നാണ് കരുതിയതെങ്കിലും ഇന്റർ മിലാൻ വലിയ വെല്ലുവിളി ഉയർത്തുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തു. എന്നാൽ രണ്ടാം പകുതിയിൽ മധ്യനിര താരം റോഡ്രി നേടിയ ഒരേയൊരു ഗോളിൽ മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന് ശേഷം ടൂർണമെന്റിലെ മികച്ച താരത്തെ തിരഞ്ഞെടുത്തപ്പോൾ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നതാണ് സത്യം. ചാമ്പ്യൻസ് ലീഗിൽ പന്ത്രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ എർലിങ് ഹാലാൻഡ് വളരെ എളുപ്പത്തിൽ ഈ പുരസ്‌കാരം സ്വന്തമാകകുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും പ്രഖ്യാപനം വന്നപ്പോൾ അതല്ല സംഭവിച്ചത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ നേരിയ സ്‌പാനിഷ് താരം റോഡ്രിയെയാണ് ചാമ്പ്യൻസ് ലീഗിലെ മികച്ച താരമായി തിരഞ്ഞെടുത്തത്. സാധാരണ ഗോളുകൾ കൂടുതൽ നേടുന്ന താരങ്ങളെയാണ് ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുക്കുകയെങ്കിലും ഇത്തവണ അതിലൊരു മാറ്റമുണ്ടായിട്ടുണ്ട്. എല്ലാ പൊസിഷനിലുമുള്ള താരങ്ങളും ടീമിന് വളരെ പ്രധാനമാണെന്ന് ഇതിൽ നിന്നും വ്യക്തമാക്കുന്നു.
ഈ സീസണിൽ പന്ത്രണ്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഇറങ്ങിയ താരമാണ് റോഡ്രി. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ ക്ലബിനായി താരം സ്വന്തമാക്കി. സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടിയ സ്വന്തമാക്കിയ താരത്തിന് കൂടുതൽ സന്തോഷം നൽകുന്നതാണ് ഈ നേട്ടം. അത്ലറ്റികോ മാഡ്രിഡിൽ നിന്നും ടീമിലെത്തിയ താരം ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ ഏറ്റവും പ്രധാനിയാണ്.