For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രോഹിത്തും ഗംഭീറും തമ്മില്‍ മുട്ടനടി നടക്കുന്നു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

01:39 PM Nov 06, 2024 IST | Fahad Abdul Khader
UpdateAt: 01:39 PM Nov 06, 2024 IST
രോഹിത്തും ഗംഭീറും തമ്മില്‍ മുട്ടനടി നടക്കുന്നു  ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍. ടീം സെലക്ഷന്‍, കളി ശൈലി, പിച്ചിന്റെ സ്വഭാവം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും രണ്ട് വിരുദ്ധ ധ്രുവങ്ങളിലാണെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുന്‍പ് അനില്‍ കുംബ്ലെയും വിരാട് കോഹ്ലിയും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. രവി ശാസ്ത്രിയുമായി കോഹ്ലിക്ക് നല്ല ബന്ധമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement

രോഹിത് ശര്‍മ്മയ്ക്ക് മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി നല്ലൊരു ബന്ധമാണുണ്ടായിരുന്നത്. ടീം തിരഞ്ഞെടുപ്പ്, താരങ്ങള്‍ക്ക് പിന്തുണ, പിച്ച് തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇരുവരും യോജിച്ചു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഗംഭീറുമായി രോഹിത്തിന് അത്ര നല്ല ബന്ധമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയും ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ വൈറ്റ്വാഷും ഈ അഭിപ്രായ വ്യത്യാസങ്ങളുടെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു. കര്‍ക്കശക്കാരനായ ഗംഭീറുമായി ഒത്തുപോകാന്‍ രോഹിത്തിന് ബുദ്ധിമുട്ടാണെന്നും പറയപ്പെടുന്നു.

Advertisement

ടീം തിരഞ്ഞെടുപ്പില്‍ ഗംഭീറിന്റെ സ്വാധീനം പ്രകടമാണെന്നും ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചും ഇരുവര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. അക്രമണാത്മക ക്രിക്കറ്റിനെ പിന്തുണയ്ക്കുന്ന ഗംഭീര്‍, ടെസ്റ്റില്‍ പ്രതിരോധത്തിനും പ്രാധാന്യം നല്‍കണമെന്ന് വിശ്വസിക്കുന്നു. ഹോം പിച്ചുകളുടെ സ്വഭാവത്തെ ചൊല്ലിയും ഇരുവരും ഭിന്നിച്ചുനില്‍ക്കുന്നു.

Advertisement

ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനം രോഹിത്തിനും ഗംഭീറിനും നിര്‍ണായകമാണ്. അവിടെ മോശം പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രതിസന്ധിയുണ്ടാകും

Advertisement