Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ചാമ്പ്യൻസ് ട്രോഫി വിജയം: സ്റ്റമ്പുകൾ പിഴുത് രോഹിതും കോലിയും, ആഘോഷം വൈറൽ

11:17 PM Mar 09, 2025 IST | Fahad Abdul Khader
Updated At : 11:17 PM Mar 09, 2025 IST
Advertisement

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയം ആഘോഷിച്ച് സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും രംഗത്ത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Advertisement

ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ ഇന്നിംഗ്സ് പുറത്തെടുത്ത രോഹിത് ശർമ്മയാണ് (76) ഇന്ത്യയുടെ ടോപ്പ് സ്കോറർ.

രവീന്ദ്ര ജഡേജയാണ് വിജയറൺ നേടുന്നത്. വിജയത്തിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ രോഹിതും കോലിയും വലിയ രീതിയിൽ വിജയം ആഘോഷിച്ചു. ഇരുവരുടേയും ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റമ്പുകൾ ഊരിയെടുത്താണ് ഇരുവരും വിജയം ആഘോഷിച്ചത്. ഇരുവരുടേയും നാലാം ഐസിസി കിരീടമാണിത്.

Advertisement

രാഹുലിന് പുറമെ ശ്രേയസ് അയ്യർ 46 റൺസെടുത്തു. കെ എൽ രാഹുലിന്റെ (33 പന്തിൽ പുറത്താവാതെ 34) ഇന്നിംഗ്സ് നിർണായകമായി. നേരത്തെ, കിവീസിനെ ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. 53 റൺസുമായി പുറത്താവാതെ നിന്ന മൈക്കൽ ബ്രേസ്വെല്ലിന്റെ ഇന്നിംഗ്സാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്.

ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ രോഹിത് - ശുഭ്മാൻ ഗിൽ സഖ്യം 105 റൺസ് ചേർത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെൻ ഫിലിപ്സിന്റെ ഒരു തകർപ്പൻ ക്യാച്ചാണ് ഗില്ലിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്‌നർക്കായിരുന്നു വിക്കറ്റ്. കോലി നേരിട്ട രണ്ടാം പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. മൈക്കൽ ബ്രേസ്വെല്ലിൻ്റെ പന്തിൽ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശർമ്മയും മടങ്ങി. രചിൻ രവീന്ദ്രയുടെ പന്തിൽ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തിൽ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പർ ടോം ലാതം സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ. മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിൻ്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ (48), അക്സർ പട്ടേൽ (29), ഹാർദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. രാഹുൽ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിൻ്റെ അവസാന പന്തിൽ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

Advertisement
Next Article