For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

തോല്‍വിയ്ക്ക് പിന്നാലെ ഡ്രെസ്സിംഗ് റൂമില്‍ അടി, ഗംഭീറും രോഹിത്തും വന്‍ പോര് പുറത്ത്

06:08 PM Oct 20, 2024 IST | admin
Updated At - 06:08 PM Oct 20, 2024 IST
തോല്‍വിയ്ക്ക് പിന്നാലെ ഡ്രെസ്സിംഗ് റൂമില്‍ അടി  ഗംഭീറും രോഹിത്തും വന്‍ പോര് പുറത്ത്

ന്യൂസിലാന്‍ഡിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് ഗൗതം ഗംഭീറും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ഇതിന് ഉപോദ്ബലകമായി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

36 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് നേടിയ ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍. ഒന്നാം ഇന്നിംഗ്‌സില്‍ വെറും 46 റണ്‍സിന് ഇന്ത്യ പുറത്തായതാണ് തോല്‍വിക്ക് പ്രധാന കാരണം. പിച്ചിലെ ഈര്‍പ്പവും മോശം കാലാവസ്ഥയും കണക്കിലെടുക്കാതെ ടോസ് നേടിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനമാണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിമര്‍ശനം.

Advertisement

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ തിരിച്ചുവന്നെങ്കിലും ആദ്യ ഇന്നിംഗ്‌സിലെ പിഴവ് മറികടക്കാനായില്ല.

ഡ്രസ്സിങ് റൂമിലെ വാഗ്വാദം:

Advertisement

മത്സരശേഷം ഡ്രസ്സിങ് റൂമിന് പുറത്ത് രോഹിത്തും ഗംഭീറും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച സുഖകരമായിരുന്നില്ലെന്ന് വ്യക്തം. ബാറ്റിംഗ് കോച്ച് വിക്രം റാത്തോറിനോടും രോഹിത് തര്‍ക്കിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

മത്സരത്തിലെ ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ടാകാം ഇവര്‍ തമ്മിലുള്ള തര്‍ക്കമെന്ന് കരുതപ്പെടുന്നു. രോഹിത് വളരെ രോഷാകുലനായി കാണപ്പെട്ടപ്പോള്‍ പതിവിന് വിപരീതമായി ഗംഭീര്‍ ശാന്തനായിരുന്നു.

Advertisement

രോഹിത്തിന്റെ പ്രതികരണം:

തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും പോസിറ്റീവ് വശങ്ങള്‍ കണ്ടെത്തി മുന്നോട്ടുപോകുമെന്ന് രോഹിത് പറഞ്ഞു. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഈ മത്സരങ്ങളില്‍ ഓരോരുത്തരില്‍ നിന്നും എന്താണ് വേണ്ടതെന്ന് ടീമിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്:

107 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് അനായാസം മറികടന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യക്ക് 200ന് മുകളില്‍ ലീഡ് നല്‍കാന്‍ കഴിയുമെന്ന് തോന്നിച്ചെങ്കിലും അവസാന 6 വിക്കറ്റുകള്‍ 55 റണ്‍സിന് നഷ്ടമായത് തിരിച്ചടിയായി

Advertisement