സിക്‌സ് പറത്തി കളി തീര്‍ക്കെടാ, കോഹ്ലിയ്ക്ക് രോഹിത്തിന്റെ തത്സമയ നിര്‍ദേശം
പാകിസ്താനെതിരായ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ നിര്‍ണായകമായത് കോഹ്ലി പുറത്താകാതെ നേടിയ സെഞ്ച്വറിയാണ്.
111 പന്തില്‍ പുറത്താകാതെ ഏഴ് ബൗണ്ടറികളോടെ 100 റണ്‍സാണ് വിരാട് നേടിയത്. 43-ാം ഓവറില്‍ മത്സരത്തിലെ വിജയറണ്‍സ് ആയിട്ട് ബൗണ്ടറിയടിച്ചാണ് കോഹ്ലി മൂന്നക്കം തികച്ചത്.
പാകിസ്താനെതിരെ ഇന്ത്യയുടെ വിജയത്തോടൊപ്പം വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി നേട്ടം ഡ്രസ്സിംഗ് റൂമിലിരുന്ന് ആഘോഷിക്കുന്ന രോഹിത് ശര്‍മയുടെ വീഡിയോയാണ് വൈറലാകുന്നത്. അവസാന പന്തില്‍ സിക്‌സ് അടിച്ച് കളി ജയിപ്പിക്കാന്‍ കോഹ്ലിക്ക് രോഹിത് നിര്‍ദ്ദേശം നല്‍കുന്ന രസകരമായ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യക്ക് ജയിക്കാന്‍ 46 പന്തില്‍ രണ്ട് റണ്‍സും കോഹ്ലിക്ക് സെഞ്ച്വറി തികയ്ക്കാന്‍ നാല് റണ്‍സും ആവശ്യമുള്ളപ്പോഴാണ് ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചത്. കോഹ്ലിയെ നോക്കി സിക്‌സറടിക്കാനായിരുന്നു രോഹിത്തിന്റെ നിര്‍ദ്ദേശം. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ചതിനൊപ്പം സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ രോഹിത് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം കോഹ്ലിയെ ചേര്‍ത്തുപിടിച്ച് പ്രശംസിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദം ഈ ദൃശ്യങ്ങളിലൂടെ ആരാധകര്‍ ആഘോഷിക്കുകയാണ്.