ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രോഹിത്ത്, തോല്‍വിയിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണം
പൂനെയില്‍ ന്യൂസിലാന്‍ഡിനോട് 113 റണ്‍സിന് പരാജയപ്പെട്ട് പരമ്പര കൈവിട്ടിരിക്കുകയാണല്ലോ ടീം ഇന്ത്യ. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറെ സങ്കകരമായ വാര്‍ത്തയാണ്. മത്സര ശേഷം ഇന്ത്യയുടെ പോരാട്ട വീര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും നിരാശ പ്രകടിപ്പിച്ചു. ബാറ്റിംഗിലെ പിഴവാണ് ഇന്ത്യയുടെ കനത്ത തോല്‍വിക്ക് കാരണമെന്ന് രോഹിത്ത് തുറന്ന് പറഞ്ഞു.
'നിരാശാജനകമായ പ്രകടനമാണിത്. ന്യൂസിലാന്‍ഡിനെ അഭിനന്ദിക്കണം, അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. നിര്‍ണായക ഘട്ടങ്ങള്‍ മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു' രോഹിത് പറഞ്ഞു.
'ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാന്‍ഡിന്റെ സ്‌കോറിനോട് അടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഫലം വ്യത്യസ്തമാകുമായിരുന്നു. പിച്ചില്‍ നിന്ന് അധികം സഹായം ലഭിച്ചില്ല, ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല' രോഹിത്ത് കൂട്ടിച്ചേര്‍ത്തു.
'വാംഖഡെയില്‍ മികച്ച പ്രകടനം നടത്തി വിജയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ടീം കൂട്ടായി ഏറ്റെടുക്കുന്നു. മെച്ചപ്പെട്ട ആശയങ്ങളും മെച്ചപ്പെട്ട വഴികളുമായി ഞങ്ങള്‍ അടുത്ത മത്സരത്തിന് തയ്യാറെടുക്കും' രോഹിത് പറഞ്ഞു.
'ജഡേജയും അശ്വിനും അത് അറിയാം. അവര്‍ കളിക്കുന്ന ഓരോ കളിയിലും അവര്‍ ഞങ്ങളെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുമെന്ന്. പക്ഷേ അത് ശരിയല്ല. അവര്‍ എന്താണ് ചെയ്തിട്ടുള്ളതെന്നും എന്താണ് അവരെ കുറിച്ചുളള പ്രതീക്ഷകളെന്നും അവര്‍ക്കറിയാം. 12 വര്‍ഷത്തെ ഞങ്ങളുടെ വിജയത്തില്‍ ഇരുവര്‍ക്കും വലിയ പങ്കുണ്ട്. ചിലപ്പോള്‍ അവര്‍ക്ക് ചില മോശം കളികള്‍ കളിക്കാനും നമ്മള്‍ അനുവദിക്കണം. എല്ലായിപ്പോഴും അവര്‍ ബാറ്റിംഗ് നിരയെ തകര്‍ക്കാന്‍ പോകുന്നില്ല' രോഹിത്ത് പറഞ്ഞ് നിര്‍ത്തി.