Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സഞ്ജുവിന് രോഹിത്തിന്റെ മണിക്കൂറ് നീണ്ട സ്‌പെഷ്യല്‍ ക്ലാസ്, പരിശീലന സെഷനില്‍ നാടകീയ കാഴ്ച്ചകള്‍

04:17 PM Aug 01, 2023 IST | admin
Updated At : 04:17 PM Aug 01, 2023 IST
Advertisement

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിന് മുമ്പുളള പരിശീലകന സെഷനില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പം ഏറെ നേരം സമയം ചെലവിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ. മത്സരത്തിന് മുമ്പ് നടക്കുന്ന അവസാന പരിശീലന സെഷനിലാണ് സഞ്ജുവുമായി രോഹിത്ത് ശര്‍മ്മ ഏറെ നേരം സംസാരിച്ചത്.

Advertisement

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ സഞ്ജു ഇന്ത്യയ്്ക്കായി കളിച്ചിരുന്നു. എന്നാല്‍ തിളങ്ങാനായില്ല. 19 പന്തില്‍ ഒന്‍പത് റണ്‍സ് എടുത്ത് സഞ്ജു പുറത്തായി. ഈ സാഹചര്യത്തില്‍ സഞ്ജുവുമായി രോഹിത്ത് നടത്തിയ ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

Advertisement

വിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലും സഞ്ജു കളിയ്ക്കുമെന്ന്് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സൂപ്പര്‍ താരം വിരാട കോഹ്ലി മൂന്നാം ഏകദിനത്തിലും വിട്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മൂന്നാം ഏകദിനത്തില്‍ തിളങ്ങി ടീമിന്റെ വിശ്വാസം കാക്കേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമാണ.

ഏഷ്യാ കപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ഇന്നും ഓപ്പണിംഗില്‍ അവസരം നല്‍കും. രോഹിത് തിരിച്ചെത്തിയാല്‍ രോഹിത്തും ഗില്ലുമാകും ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെ പരീക്ഷിക്കും. ഇന്ത്യയ്ക്ക് തലവേദനയായ നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണും അഞ്ചാമനായില്‍ സൂര്യകുമാര്‍ യാദവും കളിയ്ക്കും. സഞ്ജുവിനും സൂര്യകുമാറിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.

ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കിഷനെ വെല്ലുന്നൊരു പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് ലോകകപ്പ് ടീമിലെത്താനുള്ള വഴി തുറക്കാനാവു.

ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ അക്സര്‍ പട്ടേലാവും രവീന്ദ്ര ജഡേജയുടെ സ്ഥാനത്ത് ടീമിലെത്തുക എന്നാണ് കരുതുന്നത്. ഷാര്‍ദ്ദുല്‍ താക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമില്‍ തുടരും. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലും ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും. മുകേഷ് കുമാറും ഉമ്രാന്‍ മാലിക്കുമായിരിക്കും ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍. ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലെ പിച്ചും സ്പിന്നിനെ തുണക്കുന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാല്‍ താക്കൂറിനോ മുകേഷിനോ പകരം കുല്‍ദീപ് യാദവ് ടീമില്‍ തുടരാനും സാധ്യതയുണ്ട്.

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍/കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

 

Advertisement
Next Article