Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഇന്ത്യന്‍ ക്രിക്കറ്റിലെ പാരമ്പര്യ ചിന്തകളെ തകര്‍ത്ത ക്യാപ്റ്റന്‍, ചരിത്രം രോഹിത്തിനെ ഇങ്ങനെ രേഖപ്പെടുത്തും

03:01 PM Oct 04, 2024 IST | admin
UpdateAt: 03:01 PM Oct 04, 2024 IST
Advertisement

ഷെമീന്‍ അബ്ദുല്‍ മജീദ്

Advertisement

നിങ്ങള്‍ ഒരു പക്ഷേ നിര്‍ഭാഗ്യവശാല്‍ പൂജ്യത്തില്‍ ഔട്ടായി പോയിരിക്കാം. പക്ഷേ ഒരു സ്റ്റാര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ഒരു ബിഗ് (മോശം) ഷോട്ടിന് ശ്രമിച്ച് ഔട്ടാകരുത്. നിങ്ങള്‍ക്ക് ലഭിച്ച സ്റ്റാര്‍ട്ടിനെ വലിയ സ്‌കോറിലേക്ക് കണ്‍വേര്‍ട്ട് ചെയ്യേണ്ടതുണ്ട്……

കാലങ്ങളായി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ക്രിക്കറ്റിലെ ബാറ്റിങ് നിര്‍വചനം ഇങ്ങനെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഏറ്റവും മികച്ച ബാറ്റര്‍മാരെ കൂടുതലായി സംഭാവന ചെയ്ത് ബോംബെ സ്‌കൂള്‍ ഓഫ് ബാറ്റിങ് നിര്‍വ്വചനവും ഇത് തന്നെയാണ്…..

Advertisement

സോളിഡ് ടെക്‌നിക്കിനും ആദ്യം വിക്കറ്റ് സംരക്ഷിച്ച് പിന്നീട് സ്‌കോര്‍ ചെയ്യുന്നതുമായ ബോംബെ ബാറ്റിങ് രീതികളെ തകര്‍ത്തെറിഞ്ഞ് പുതിയ ഒരു രീതി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കൊണ്ട് വരുന്നതും ഇതേ ബോംബെ ക്രിക്കറ്റില്‍ കളി പഠിച്ച രോഹിത് ശര്‍മ്മയാണ് എന്നതാണ് ഏറെ കൗതുകകരം…..

ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി നിരവധി ക്യാപ്റ്റന്‍മാര്‍ ഉണ്ടായിട്ടുണ്ട്…. വിജയിക്കാന്‍ പഠിപ്പിച്ച മന്‍സൂര്‍ അലിഖാന്‍ പട്ടൊഡി, ഇന്ത്യന്‍ ക്രിക്കറ്റിന് ആദ്യ ഐസിസി കപ്പ് നേടിക്കൊടുത്ത് ലോകക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയെടുത്ത കപില്‍ദേവ്, കോഴ വിവാദത്തില്‍ തകര്‍ന്നടിഞ്ഞ് പോകുമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യതയെ വീണ്ടെടുത്ത സൗരവ് ഗാംഗുലി , ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയെടുത്ത എംഎസ് ധോണി, ഫാസ്റ്റ് ബോളിംഗ് റെവല്യൂഷന് തുടക്കം കുറിച്ച വിദേശത്ത് സ്ഥിരമായി ടെസ്റ്റ് മാച്ചുകള്‍ ജയിക്കാമെന്ന് അഗ്രസ്സീവ് ക്രിക്കറ്റിലൂടെ കാണിച്ച് തന്ന വിരാട് കോഹ്ലി അങ്ങനെ മാറ്റങ്ങള്‍ ഉണ്ടാക്കിയ ക്യാപ്റ്റന്‍മാരില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കണ്‍വെന്‍ഷണല്‍ ചിന്താഗതികളെ തിരുത്തിയെഴുതിയ ക്യാപ്റ്റന്‍ എന്ന ലേബലിലായിരിക്കും രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ക്രിക്കറ്റ് ഫോക്ലോറിന്‍ അടയാളപ്പെടുത്താന്‍ പോകുന്നത്…..

രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള മാറ്റങ്ങള്‍ എവിഡന്റ് ആണ്. കണ്‍സര്‍വേറ്റീവ് ബാറ്റിങ്ങില്‍ നിന്നും അറ്റാക്കിങ് ബാറ്റിങ്ങിലേക്ക് ഇന്ത്യന്‍ ടീമിനെ മാറ്റിയെടുക്കാന്‍ രോഹിതിന് കഴിഞ്ഞിട്ടുണ്ട്. ഫൈനല്‍ വരെ എത്തിയ 2023 ഏകദിന ലോകകപ്പിലും വിന്നര്‍മാരായ 2024 ടി20 ലോകകപ്പിലും എന്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്……

അറ്റാക്കിങ് ബാറ്റിങ് കൊണ്ട് വരിക മാത്രമല്ല, അതെങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് മുന്നില്‍ നിന്ന് കാണിച്ച് കൊടുക്കുന്നിടത്താണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ്മ വിജയിക്കുന്നത്. തന്റെ ദീര്‍ഘകാല ക്രിക്കറ്റ് പാര്‍ട്ണര്‍ ആയ വിരാട് കോഹ്ലിയെപ്പോലൊരു ലെജന്‍ഡിനെ വരെ കണ്‍വിന്‍സ് ചെയ്യിപ്പിച്ച് ഈയൊരു രീതിയിലേക്ക് കൊണ്ട് വരാന്‍ രോഹിതിന് കഴിഞ്ഞിട്ടുണ്ട്…..

വിരാട് കോഹ്ലിയുടെ കാലത്ത് ആരംഭിച്ച ബൗളിംഗ് അഗ്രഷനൊപ്പം രോഹിത് തുടങ്ങി വെച്ച ബാറ്റിങ് അഗ്രഷന്‍ കൂടിച്ചേരുന്ന ഇന്ത്യന്‍ ടീം കളിക്കുന്ന ക്രിക്കറ്റ് നല്‍കുന്നത് വല്ലാത്തൊരു സാറ്റിസ്ഫാക്ഷന്‍ ആണ്. ഒരു കംപ്ലീറ്റ് പാക്കേജ് ക്രിക്കറ്റ് കളിക്കുന്ന ടീമായി ഇന്ത്യയെ മാറ്റാന്‍ രോഹിതിന് കഴിഞ്ഞിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ വീണെങ്കിലും ടി20ക ലോകകപ്പ് എടുത്തതിന് പുറമെ ഇനിയും ട്രോഫികള്‍ ഈ ഇന്ത്യന്‍ ടീം രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ നേടാനിരിക്കുന്നതേയൊള്ളൂ…..

Advertisement
Next Article