മാപ്പ് ചോദിച്ച് രോഹിത്ത്, തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞു
ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ കുഞ്ഞന്‍ സ്‌കോറിന് പുറത്തായതിന് പിന്നാലെ തനിയ്ക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. തനിയ്ക്ക് പിച്ച് വിലയിരുത്തലില്‍ തെറ്റ് പറ്റിയെന്നും അതാണ് ബാറ്റിംഗ് തെരഞ്ഞെടുത്തതെന്നും രോഹിത്ത് പറഞ്ഞു. ഒന്നാം ദിനത്തിന് ശേഷം സംസാരിക്കുമ്പോഴാണ് രോഹിത്ത് ഇക്കാര്യം പറഞ്ഞത്.
'ആദ്യ സെഷന് ശേഷം സീമര്‍മാരെ അധികം സഹായിക്കില്ലെന്ന് ഞങ്ങള്‍ കരുതി, അധികം പുല്ലും ഉണ്ടായിരുന്നില്ല. പിച്ച് ഫ്‌ലാറ്റ് ആയിരിക്കുമെന്ന് ഞങ്ങള്‍ കരുതി. അത് ഒരു തെറ്റായ വിലയിരുത്തലായിരുന്നു, എനിക്ക് പിച്ച് നന്നായി വായിക്കാന്‍ കഴിഞ്ഞില്ല' രോഹിത്ത് പറഞ്ഞു.
കെഎല്‍ രാഹുലിന് പകരം മൂന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയെ കളിപ്പിക്കാനെടുത്ത തീരുമാനത്തിന് പിന്നിലെ കാരണവും രോഹിത്ത് ശര്‍മ്മ വിശദീകരിച്ചു.
'കെ.എല്ലിന്റെ (രാഹുല്‍) ബാറ്റിംഗ് പൊസിഷനില്‍ ഞങ്ങള്‍ അധികം കൈകടത്താന്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം 6-ാം നമ്പറില്‍ ഒരു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിന് അവിടെ അവസരം നല്‍കാണം. സര്‍ഫറാസിന്റെ കാര്യവും അങ്ങനെ തന്നെ. അതിനാല്‍ വിരാട് ആണ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഗ്രഹിച്ചത്, കളിക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ നല്ലൊരു സൂചനയാണിത്' രോഹിത്ത് പറഞ്ഞു.
അതെസമയം ആദ്യം ബാറ്റിങ്ങില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായതിന് പിന്നാലെ ന്യൂസിലന്‍ഡ് അതിശക്തമായ നിലയിലാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് അവശേഷിക്കെ 134 റണ്‍സ് ലീഡുണ്ട്.