ജയ്‌സ്വാളിന് മേല്‍ ഉറഞ്ഞ് തുള്ളി രോഹിത്ത്, അച്ചടക്ക ലംഘനത്തിന് കടുത്ത ശിക്ഷ
ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ യശസ്വി ജയ്‌സ്വാള്‍ അഡ്ലെയ്ഡില്‍ നിന്ന് പുറപ്പെടാന്‍ വൈകിയതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കോപാകുലനായതായി റിപ്പോര്‍ട്ട്. മൂന്നാം ടെസ്റ്റ് മത്സരത്തിനായി ടീം ബ്രിസ്ബേനിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ആണ് ടീമിനെ ഒന്നടങ്കം ജയ്‌സ്വാള്‍ 'പോസ്റ്റ്' ആക്കിയത്്. മറ്റ് ടീമംഗങ്ങളെല്ലാം ജയ്‌സ്വാളിനായി അരമണിക്കൂറോളമാണ് ഹോട്ടല്‍ ലോബിയില്‍ കാത്ത് നിന്നത്.
ഇതോടെ ക്ഷമ നശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ അദ്ദേഹത്തെ കൂടാതെ പുറപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ള ടീം അദ്ദേഹത്തിനായി ടീം ബസില്‍ കാത്തിരുന്നു, എന്നാല്‍ ജയ്‌സ്വാള്‍ ഇറങ്ങി വരാനുളള ഒരു ലക്ഷണവും കാണിക്കാതിരുന്നതോടെ കുറച്ച് സമയത്തിന് ശേഷം പോകാന്‍ തീരുമാനിച്ചു. ഏകദേശം 20 മിനിറ്റ് വൈകിയാണ് യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ലോബിയിലെത്തിയത്. ഇതോടെ ജയ്‌സ്വാളിനായി വിമാനത്താവളത്തിലേക്ക് പ്രത്യേക കാര്‍ എടുക്കേണ്ടിവന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാവിലെ 10 മണിക്ക് ബ്രിസ്ബേനിലേക്ക് പറക്കേണ്ടതായിരുന്നു, രാവിലെ 8:30 ന് ഹോട്ടലില്‍ നിന്ന് പുറപ്പെടാന്‍ ടീം തയ്യാറായിരുന്നു. ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട് ബസുകള്‍ ഉണ്ടായിരുന്നു, പക്ഷേ ജയ്സ്വാള്‍ സമയത്തിന് അവിടെ ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ട് അനുസരിച്ച്, വൈകിയതില്‍ രോഹിത് കടുത്ത ദേഷ്യം പ്രകടിപ്പിച്ചു.
ഏകദേശം 20 മിനിറ്റ് കഴിഞ്ഞ്, യശസ്വി ഹോട്ടല്‍ ലോബിയിലെത്തിയപ്പോള്‍ ബസ് ഇതിനകം വിമാനത്താവളത്തിലേക്ക് പോയതായി അറിയുന്നത്. ടീം മാനേജ്മെന്റ് ഇതിനകം അദ്ദേഹത്തിനായി ഒരു കാര്‍ ക്രമീകരിച്ചിരുന്നു, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം ജയ്‌സ്വാള്‍ ആ വാഹനത്തില്‍ യാത്ര ചെയ്തു.
നേരത്തേയും അച്ചടക്കമില്ലായിമയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് ജയ്‌സ്വാള്‍. അഭ്യന്തര ക്രിക്കറ്റില്‍ ഒരു തവണ രഹാനെ ജയ്‌സ്വാളിനെ മൈതാനത്ത് നിന്നും ഇറക്കി വിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്.
അതേസമയം, ഡിസംബര്‍ 14 മുതല്‍ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ബ്രിസ്ബേന്‍ ടെസ്റ്റില്‍ ജയ്‌സ്വാള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ്്് പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയെങ്കിലും രണ്ടാം ടെസ്റ്റില്‍ ജയ്‌സ്വാളിന് തിളങ്ങാനായില്ല.