രോഹിത്തിന് 500 അടിക്കാനുളള അവസരമാണ് നഷ്ടമാകുന്നത്, പാകിസ്ഥാനില്‍ ഇന്ത്യ കളിക്കാത്തത് മഹാ നഷ്ടം
ഷെമീന്‍ അബ്ദുല്‍ മജീദ്
ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍ എന്നുള്ള നിലയില്‍ ഏറ്റവും വലിയ വിഷമം ഈ ഒരു സമയത്ത് ഇന്ത്യക്ക് പാക്കിസ്ഥാനില്‍ പോയി കളിക്കാന്‍ പറ്റുന്നില്ലല്ലോ എന്നാണ്….
രോഹിത് ശര്‍മ്മക്കോ ജൈസ്വാളിനോ ലാറയുടെ റെക്കോര്‍ഡ് മറികടക്കാനും ആദ്യ 500 നേടുന്ന ബാറ്റര്‍ ആകാനുമുള്ള അവസരമാണ് നഷ്ടമാകുന്നത്.
ആക്രാന്തം മൂത്ത് ബൗളര്‍മാരെ ആക്രമിക്കുന്നതിനിടയില്‍ എഡ്ജ് എടുത്തോ മറ്റോ ബോള് സ്‌ളിപ്പിലേക്ക് എത്തിയാല്‍ ഡ്രോപ്പ് ചെയ്തു സഹായിക്കാനും റെഡിയായിട്ടുള്ള ഒരു ടീമിനെതിരെ കളിക്കാന്‍ കഴിയാത്തത് ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ്….
പിച്ചില്‍ വീണ ശേഷം ബോളിന് അര സെന്റിമീറ്റര്‍ പോലും തിരിയാന്‍ പറ്റാത്ത വിധം മിനുസപ്പെടുത്തിയ ട്രാക്കില്‍ അബ്‌റാറിന്റേയും ആഗ സല്‍മാന്റെയും സ്പിന്‍ ബൗളിംഗ് ഒക്കെ റിഷഭ് പന്തിന്റെയോ രോഹിതിന്റേയോ ജൈസ്വാളിന്റേയോ കൈപ്പാങ്ങിന് കിട്ടിയാലുള്ള ഒരവസ്ഥ ആലോചിക്കാന്‍ കൂടി കഴിയില്ല