Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ആശങ്കപ്പെട്ടത് തന്നെ സംഭവിക്കുന്നു, സിഡ്‌നി ടെസ്റ്റിന് ശേഷം അയാള്‍ ക്രിക്കറ്റ് ഉപേക്ഷിക്കും

11:39 AM Dec 31, 2024 IST | Fahad Abdul Khader
UpdateAt: 11:39 AM Dec 31, 2024 IST
Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisement

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ബിസിസിഐ ഉന്നതരും സെലക്ടര്‍മാരും ഇക്കാര്യം രോഹിത്തുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയാല്‍ തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത വളരെ കുറവാണ്.

Advertisement

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം രോഹിത് തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു. ടീമിന്റെ പ്രകടനത്തിലെ പോരായ്മകള്‍ക്കൊപ്പം വ്യക്തിപരമായും കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

പരമ്പരയിലുടനീളം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിംഗ് പ്രകടനവും നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഫീല്‍ഡ് വിന്യാസങ്ങളില്‍ പോലും പിഴവുകള്‍ വരുത്തിയ രോഹിത്തിന് പകരം വിരാട് കോലിയാണ് പലപ്പോഴും തീരുമാനങ്ങള്‍ എടുത്തത്.

നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ ഫോം കണ്ടെത്താന്‍ ക്യാപ്റ്റന് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍, രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

Advertisement
Next Article